കോഴിക്കോട്: നിലമ്പൂരില്‍ പൊലീസ് വെടിയേറ്റ് മരിച്ച ചെന്നൈ സ്വദേശി അജിത എന്ന കാവേരിയുടെ മൃതദേഹം സംസ്കരിക്കുന്നതിന് പൊലീസ് തയാറെടുപ്പ് നടത്തുമ്പോള്‍ ഭര്‍ത്താവാണെന്ന അവകാശവാദവുമായി തമിഴ്നാട് മാവോവാദി സംഘടനാ നേതാവ് കോഴിക്കോട്ടത്തെി. അജിതയുടെ മൃതദേഹം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം.എല്‍ പീപ്ള്‍സ് ലിബറേഷന്‍ നേതാവ് വിനായകം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ കണ്ട് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍, ഇതുസംബന്ധിച്ച് പൊലീസിന് അപേക്ഷയൊന്നും ലഭിച്ചിട്ടില്ളെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.സി. സജീവന്‍ പറഞ്ഞു. അജിതയെ വിനായകം വിവാഹം കഴിച്ചതിന് രേഖാമൂലമുള്ള തെളിവുകളൊന്നുമില്ളെന്നും അദ്ദേഹം പറഞ്ഞു. ബന്ധുക്കള്‍ ഏറ്റുവാങ്ങിയില്ളെങ്കില്‍ പൊലീസുതന്നെ സംസ്കരിക്കാനാണ് തീരുമാനം.
മൃതദേഹം ഏറ്റുവാങ്ങാനുള്ള സന്നദ്ധത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നെങ്കിലും ബന്ധുക്കള്‍ക്കു മാത്രമേ വിട്ടുനല്‍കൂ എന്ന നിലപാടിലാണ് പൊലീസ്.
2002 സെപ്റ്റംബറില്‍ അജിതയെ വിവാഹം കഴിച്ചുവെന്നാണ് വിനായകം പറയുന്നത്. രണ്ടു മാസം കഴിഞ്ഞ് ഇരുവരും അറസ്റ്റിലായി. ജാമ്യത്തിലിറങ്ങിയശേഷം ആറുവര്‍ഷം ഒന്നിച്ച് താമസിച്ചെന്നും അതിനുശേഷമാണ് അജിത കുപ്പുദേവരാജന്‍െറ സംഘത്തിലത്തെിയതെന്നും ഇദ്ദേഹം പറയുന്നു. എന്നാല്‍, വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ല. തെളിവുകള്‍ ഇല്ലാത്തതിനാല്‍ വിനായകന്‍െറ വാദം പൊലീസ് അംഗീകരിക്കാനിടയില്ല. നേരത്തെ ബന്ധം തെളിയിക്കുന്ന രേഖകള്‍ ലഭിച്ച ശേഷമാണ് കുപ്പുദേവരാജന്‍െറ മൃതദേഹം കാണാന്‍ സഹോദരന്‍ ശ്രീധരന് പൊലീസ് അനുമതി നല്‍കിയത്.
ദേവരാജിന്‍െറ ബന്ധുക്കള്‍ എത്തി മൃതദേഹം സ്വീകരിച്ചാല്‍ മുതലക്കുളത്ത് പൊതുദര്‍ശനത്തിനുവെച്ച് കോഴിക്കോടുതന്നെ സംസ്കരിക്കാനാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ തീരുമാനം. എവിടെയാണ് സംസ്കരിക്കുന്നത് എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ദേവരാജിന്‍െറ സഹോദരന്‍ ശ്രീധരന്‍ മാത്രമാണ് ഇപ്പോള്‍ കോഴിക്കോടുള്ളത്. വെള്ളിയാഴ്ചയോടെ അമ്മയും സഹോദരിമാരും എത്തുന്നതുവരെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ സഹോദരന്‍ അപേക്ഷ നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.