െകാച്ചി: സാമുദായിക കലാപെത്തയും കൂട്ടക്കൊലയെയും തുടർന്ന് സർക്കാർ ഏെറ്റടുത്ത മാറാട് പള്ളിയോട് ചേർന്ന മദ്റസ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. മാറാട് നുസ്റ ത്തുൽ ഇഖ്വാൻ സംഘം സെക്രട്ടറി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ഷാജി പി. ചാലിയുടെ ഇടക്കാല ഉത്തരവ്.
ഹരജിക് കാരുടെ സംഘത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഹിദായത്തുൽ ഇഖ്വാൻ ജുമാമസ്ജിദ് മാറാടുണ്ടായ കൂട്ടക്കൊലയെയും സാമുദായിക സംഘർഷങ്ങളെയും ക്രമസമാധാന പ്രശ്നങ്ങളെയും തുടർന്ന് 2003 േമയ് എട്ടിനാണ് സർക്കാർ ഏറ്റെടുത്തത്. ഇതിേനാടുചേർന്ന മദ്റസ ഏറ്റെടുക്കാൻ ഉത്തരവിൽ നിർദേശമുണ്ടായിരുന്നില്ലെങ്കിലും അതുൾപ്പെടെയായിരുന്നു ഏറ്റെടുക്കൽ.
നിബന്ധനകളുടെ അടിസ്ഥാനത്തിൽ പള്ളിയിൽ പ്രാർഥന അനുവദിച്ചിരുന്നു. 2012ൽ പ്രത്യേക അപേക്ഷ നൽകിയതിനെത്തുടർന്ന് നബിദിനാഘോഷങ്ങളും അനുവദിച്ചു. ഇതിനിടെ, ഹരജിക്കാരുടെ അപേക്ഷയെത്തുടർന്ന് മദ്റസ നടത്തിപ്പിന് അനുമതി നൽകാൻ കോഴിക്കോട് കലക്ടേറാട് സംസ്ഥാന ന്യൂനപക്ഷ കമീഷെൻറ ഉത്തരവായി. മദ്റസക്ക് ചുറ്റുമതിൽ നിർമിക്കാനും കെട്ടിടം അറ്റകുറ്റപ്പണി നടത്താനും അനുമതി ലഭിച്ചു. എന്നാൽ, മദ്റസ പ്രവർത്തനം നിർത്തിവെച്ച് കലക്ടറുടെ ഉത്തരവുണ്ടായി.
15 വർഷമായി ഇവിടെ ക്രമസമാധാനപ്രശ്നം ഉണ്ടായിട്ടില്ലെന്നും അതിനാൽ, മദ്റസക്ക് അനുമതി നൽകണമെന്നും പൊലീസിെൻറ റിപ്പോർട്ട് പരിശോധിച്ച് ന്യൂനപക്ഷ കമീഷൻ വീണ്ടും ഉത്തരവിട്ടു. എന്നാൽ, ഉത്തരവ് പാലിക്കാൻ കലക്ടർ തയാറാവുന്നില്ലെന്ന് ഹരജിയിൽ പറയുന്നു. ഉത്തരവ് നടപ്പാക്കാൻ കലക്ടർക്ക് നിവേദനം നൽകിയെങ്കിലും നടപടിയില്ല. അതിനാൽ, ക്ലാസുകൾ ആരംഭിക്കാനാവാത്ത അവസ്ഥയിലാണെന്നും എത്രയും വേഗം മദ്റസ പ്രവർത്തനം അനുവദിക്കാൻ കലക്ടർക്ക് നിർദേശം നൽകണമെന്നുമാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.