പി.എം. ആർഷോ 

മാർക്ക്‌ലിസ്‌റ്റ്‌ ഗൂഢാലോചന: കെ.എസ്.യു സംസ്ഥാന പ്രസിഡൻറും ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോർട്ടറും പ്രതികൾ

കൊച്ചി: വ്യാജരേഖ ചമച്ച്‌ പരീക്ഷാഫലത്തിൽ കൃത്രിമം നടത്തി അപമാനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് എസ്.എഫ്.​ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.

മഹാരാജാസ് കോളജ് അധ്യാപകൻ വിനോദ് കുമാറാണ് കേസിൽ ഒന്നാം പ്രതി. തെറ്റായ റിസൽറ്റ് തയാറാക്കിയത് ഒന്നാം പ്രതിയായ അധ്യാപകൻ വിനോദ് കുമാറും രണ്ടാം പ്രതിയായ പ്രിൻസിപ്പൽ വി.എസ്. ജോയിയുമെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ആദ്യ രണ്ടുപ്രതികൾ ഗൂഢാലോചന നടത്തി പരാതിക്കാരനെ സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നും കുറ്റം ചുമത്തിയിരിക്കുകയാണ്.

പരീക്ഷ ജയിച്ചെന്ന തെറ്റായ റിസൽട്ട് തയാറാക്കിയെന്നും അധ്യാപകർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. മൂന്നു മുതൽ അഞ്ചു വരെ പ്രതികൾ മാധ്യമങ്ങളിലൂടെ ഈ വാർത്ത പ്രചരിപ്പിച്ചെന്നാണ് എഫ്.ഐ.ആറിൽ ആരോപിക്കുന്നത്. ഇതുവഴി എസ്‌. എഫ്.ഐക്കും സംസ്ഥാന സെക്രട്ടറിയായ ആർഷോക്കും പൊതുജനമധ്യത്തിൽ അപകീർത്തിയുണ്ടായെന്നാണ് എഫ്.ഐ.ആർ. ഈ കേസിൽ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ മൂന്നാം പ്രതിയാണ്. മഹാരാജാസ് കോളജ് കെ‌.എസ്.യു യൂണിറ്റ് പ്രസിഡന്റ് ഫാസിൽ നാലാം പ്രതിയും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാർ അഞ്ചാം പ്രതിയുമാണ്.

Tags:    
News Summary - Mark list conspiracy: Police registered a case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.