കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ സൈബർ ആക്രമണത്തിനിരയായ അധ്യാപകന്റെ പരാതിയിൽ കേസ്. മഹാരാജാസിലെ ആർക്കിയോളജി വിഭാഗം മുൻ കോഓഡിനേറ്റർ വിനോദ് കുമാർ കല്ലോനിക്കലിന്റെ പരാതിയിലാണ് സെൻട്രൽ പൊലീസ് കേസെടുത്തത്. തന്റെ മാർക്ക് ലിസ്റ്റ് തിരുത്തിയ വിവാദവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്ക് പിന്നിൽ വിനോദ് കുമാറാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിനോദ് കുമാറിന് സൈബർ ആക്രമണം നേരിടേണ്ടി വന്നത്. കോടതി നിർദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്.
ആർഷോ നൽകിയ ഗൂഢാലോചന കേസിൽ വിനോദ് കുമാറിന് പുറമെ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ.വി.എസ്. ജോയ്, കെ.എസ്.യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ, മാധ്യമ പ്രവർത്തക അഖില നന്ദകുമാർ എന്നിവരടക്കം അഞ്ച് പേരാണ് പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.