മാർക്ക് ലിസ്റ്റ് വിവാദം: ആർഷോയുടെ പരാതി അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു; ഡിവൈ.എസ്.പി പയസ് ജോർജിന് ചുമതല

എറണാകുളം: മാർക്ക് ലിസ്റ്റ് വിവാദത്തിലെ ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. കൊച്ചി സിറ്റി പൊലീസ് കമീഷണർ കെ. സേതുരാമനാണ് ഇക്കാര്യം അറിയിച്ചത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പയസ് ജോർജിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ പരാതി അന്വേഷണമെന്നും കമീഷണർ മാധ്യമങ്ങളോട് പറഞ്ഞു.

എറണാകുളം മഹാരാജാസ് കോളജ് ഓൺലൈനിൽ പ്രസിദ്ധീകരിച്ച എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഉൾപ്പെടുന്ന മൂന്നാം സെമസ്റ്റർ ആർക്കിയോളജി മാർക്ക് ലിസ്റ്റാണ് വിവാദത്തിന് വഴിവെച്ചത്. ആർഷോയുടെ മാർക്ക് ലിസ്റ്റിൽ ഒരു വിഷയത്തിലും മാർക്ക് കാണിച്ചിട്ടില്ല. എന്നാൽ, പരീക്ഷ പാസ്സായി എന്നാണ് മാർക്ക് ലിസ്റ്റിൽ പറയുന്നത്.

അതേസമയം, സംഭവിച്ചത് സാങ്കേതിക തകരാറെന്ന് മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്‍റെ വിശദീകരണം.

എന്നാൽ, എസ്.എഫ്.ഐ ഇടപെട്ടാണ് മാർക്ക് ലിറ്റിൽ തിരിമറി നടത്തിയെന്നാണ് കെ.എസ്.യു ആരോപണം. ഓൺലൈനിലാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. മാർച്ചിൽ പ്രസിദ്ധീകരിച്ച റിസൾട്ടാണിത്. മൂന്ന് മാസം കഴിഞ്ഞിട്ടും ഇത്തരത്തിലൊരു തിരിമറി നടന്നത് അധ്യാപകരുടെ കണ്ണിൽപ്പെട്ടില്ലെന്ന് പറയുന്നത് സംശയകരമെന്നും കെ.എസ്.യു നേതാക്കൾ പറയുന്നു.

Tags:    
News Summary - Mark list controversy: Special team formed to probe Arshaw's complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.