മസാല ബോണ്ട്​ കേസ്​: തോമസ്​ ഐസക് ഇന്നും ഹാജരായില്ല​

കൊച്ചി: കിഫ്​ബി മസാല ബോണ്ട്​ കേസിൽ മുൻ മന്ത്രിയും പത്തനംതിട്ടയിലെ എൽ.ഡി.എഫ്​ സ്ഥാനാർഥിയുമായ ടി.എം. തോമസ്​ ഐസക്​ ഏഴാംവട്ടം നൽകിയ നോട്ടീസിലും എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​ (ഇ.ഡി) മുമ്പാകെ ഹാജരായില്ല. മുമ്പ്​ ആറ്​ തവണ നോട്ടീസ്​ അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല.

ഇനിയും ഹാജരായില്ലെങ്കിൽ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന്​ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ കഴിഞ്ഞ ദിവസം ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്​മൂലത്തിൽ മുന്നറിയിപ്പ്​ നൽകിയതിന്​ പിന്നാലെയായിരുന്നു ഇത്തവണത്തെ നോട്ടീസ്​. മസാല ബോണ്ട്​ വഴിയുള്ള ഫണ്ട്​ കിഫ്​ബി ഉപയോഗിച്ചതിൽ പൊരുത്തക്കേടുകൾ ഉള്ളതിനാൽ തോമസ്​ ഐസക്കിന്‍റെ മൊഴി രേഖപ്പെടുത്തേണ്ടത്​ അനിവാര്യമാണെന്നാണ്​ കോടതിയെ അറിയിച്ചിരിക്കുന്നത്​.

സമൻസ്​ അയക്കുന്നത്​ സ്​റ്റേ ചെയ്തിട്ടില്ലെന്നിരിക്കെ തുടർച്ചയായി ഹാജരാകാതിരിക്കുന്നത്​ നിയമലംഘനവും കോടതി ഉത്തരവുകൾക്ക്​ വിരുദ്ധവുമാണെന്നും ഇ.ഡി അറിയിച്ചു. അതിനിടെ, ഹാജരാകാത്തതിന്‍റെ പേരിൽ വെള്ളിയാഴ്​ച വരെ നടപടി പാടില്ലെന്ന്​ ഹൈകോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. 

Tags:    
News Summary - Masala bond case: Thomas Isaac did not appear today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.