അഞ്ചൽ: സി.പി.എം അറയ്ക്കൽ ലോക്കൽ കമ്മിറ്റി അംഗങ്ങളും വിവിധ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളും ഡി.വൈ.എഫ്.ഐ ഭാരവാഹികളുമായ 25 പേർ പാർട്ടിയിൽനിന്ന് രാജിെവച്ചു.
ഇതുസംബന്ധിച്ച കത്ത് കഴിഞ്ഞദിവസം ഏരിയാ സെക്രട്ടറിക്ക് നൽകി. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയടക്കമുള്ള നാല് ലോക്കൽ കമ്മിറ്റിയംഗങ്ങൾ, ഡി.വൈ.എഫ്.ഐ പാങ്ങൽ യൂനിറ്റ് പ്രസിഡൻറ്, സെക്രട്ടറി, അംഗങ്ങൾ, കാഞ്ഞിരത്തറ, തടിക്കാട് പി.എച്ച്.സി, പാങ്ങൽ എന്നീ പാർട്ടി ബ്രാഞ്ചുകളിലെ അംഗങ്ങളാണ് രാജിനൽകിയത്. അടുത്തിടെ നടന്ന സഹകരണബാങ്ക് നിയമനങ്ങളിലും തദ്ദേശഭരണ തെരഞ്ഞെടുപ്പിലും പാർട്ടിക്കുവേണ്ടി അഹോരാത്രം പണിയെടുത്തവരെയും പാർട്ടിയോട് കൂറുള്ളവരെയും തഴഞ്ഞ് ഏരിയാ നേതാക്കളുടെ സ്വന്തക്കാരെയും ഇഷ്ടക്കാരെയും പരിഗണിച്ചതിൽ പ്രതിഷേധിച്ചാണ് രാജി.
കുറച്ചുനാളായി പാർട്ടിയുടെ അറയ്ക്കൽ ലോക്കൽ മേഖലയിലെ പാർട്ടി അംഗങ്ങളിൽ ഉണ്ടായിട്ടുള്ള വിഭാഗീയത പരിഹരിക്കാൻ ഏരിയാ നേതൃത്വമോ പാർട്ടി നേതാക്കളോ ഇടപെടുന്നില്ലെന്നും രാജിക്കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.