തിരുവനന്തപുരം: മാത്യു കുഴൽനാടൻ എം.എൽ.എ നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ ചില ഭാഗങ്ങൾ രേഖകളിൽനിന്ന് നീക്കി. സ്വപ്ന ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെ കണ്ടെന്ന പരാമര്‍ശമടക്കമാണ് നീക്കിയത്.
ചൊവ്വാഴ്ചയാണ് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും മാത്യു കുഴൽനാടനും തമ്മിൽ വാഗ്വാദമുണ്ടായത്. വടക്കാഞ്ചേരി ലൈഫ് മിഷന് ഫ്ലാറ്റ് സമുച്ചയ നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
സ്വപ്നയും കോണ്‍സുല്‍ ജനറലും മുഖ്യമന്ത്രിയും തമ്മില്‍ ക്ലിഫ്ഹൗസില്‍ രഹസ്യ ചര്‍ച്ച നടത്തിയെന്ന് ഇ.ഡി കോടതിയില്‍ നല്കിയ റിമാൻഡ് റിപ്പോര്‍ട്ടിലുണ്ടെന്ന് കുഴല്നാടന് പറഞ്ഞിരുന്നു. പദ്ധതി നടപ്പാക്കാൻ റെഡ്ക്രസന്റില്‍നിന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് അഴിമതി തുടങ്ങിയതെന്ന് സ്വപ്നയുടെ ചാറ്റ് ഉദ്ധരിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യങ്ങൾ നിഷേധിക്കാന്‍ മുഖ്യമന്ത്രിക്ക് ആര്‍ജവമുണ്ടോയെന്നും കുഴല്നാടന് വെല്ലുവിളിച്ചിരുന്നു. വെല്ലുവിളി ഏറ്റെടുത്ത മുഖ്യമന്ത്രി, പറഞ്ഞത് പച്ചക്കള്ളമാണെന്നും താന്‍ ആരെയും കണ്ടില്ലെന്നും ആരുമായും സംസാരിച്ചില്ലെന്നും ക്ഷുഭിതനായി മറുപടി നല്‍കുകയും ചെയ്തിരുന്നു.
അതേസമയം, പറഞ്ഞതിൽനിന്ന് ഒരു വരിയിൽ പോലും പിന്നോട്ട് പോകില്ലെന്ന് മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പറഞ്ഞു. പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു. പ്രസംഗത്തിന്‍റെ കോപ്പി കിട്ടിയ ശേഷം പരിശോധിക്കും. പറഞ്ഞ എല്ലാക്കാര്യത്തിലും തനിക്ക് ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.