കോട്ടയം: മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കാനുള്ള രീതി മനസ്സിന് മുറിവേൽപിച്ചെന്ന് മന്ത്രി മാത്യു ടി. തോമസ്. രാജിയിലേക്ക് നയിച്ച നടപടികൾ ഇടതുപക്ഷ രീതിക്ക് വിരുദ്ധമാണ്. രാജിക്കാര്യം തിരുവനന്തപുരത്തെത്തിയ ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുടുംബെത്തയും തന്നെയും വ്യക്തിപരമായി അധിേക്ഷപിക്കാനും കളങ്കപ്പെടുത്താനും ശ്രമം നടന്നു. നീതിരഹിതമായി പ്രവർത്തിച്ചിട്ടില്ല. അത് പലർക്കും അതൃപ്തി സൃഷ്ടിച്ചു. ചിലർക്ക് അനിഷ്ടവും ഉണ്ട്. ഇടതുപക്ഷത്തോടൊപ്പം എന്നും ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ചങ്ങനേശ്ശരിയിൽ എത്തിയ മന്ത്രി തെൻറ സ്ഥാനമാറ്റത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന പ്രതികരണമാണ് ആദ്യം നടത്തിയത്. ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടുപോലും പ്രതികരിക്കാതെ അദ്ദേഹം കാറിൽ കയറി പോവുകയായിരുന്നു.
പിന്നീടാണ് ചില വാർത്ത ചാനലുകളുടെ ചോദ്യത്തോട് പ്രതികരിക്കാൻ തയാറായത്. സംഘടന തീരുമാനത്തിന് വഴിപ്പെടാൻ ബാധ്യസ്ഥനാണ്. മന്ത്രിപദവിയിൽ കടിച്ചുതൂങ്ങി നിൽക്കാനില്ല. പാർട്ടിയെ ഇതിെൻറ പേരിൽ പ്രതിസന്ധിയിേലക്ക് തള്ളിവിടാനില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.