പി.എസ്.സി റാങ്ക് ലിസ്​റ്റുകളിൽനിന്ന് പരമാവധി നിയമനം നടത്തണം –വെള്ളാപ്പള്ളി

ആ​ല​പ്പു​ഴ: പി.​എ​സ്.​സി ഉ​ദ്യോ​ഗ​നി​യ​മ​ന​ത്തി​ന് പു​തി​യ സം​വ​ര​ണാ​നു​പാ​തം വ​രു​ന്ന​തോ​ടെ പി​ന്നാ​ക്ക​ക്കാ​ർ​ക്ക് വ​ലി​യ അ​വ​സ​ര ന​ഷ്​​ട​മു​ണ്ടാ​കു​മെ​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ആ​ശ​ങ്ക​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന റാ​ങ്ക് ലി​സ്​​റ്റി​ൽ​നി​ന്ന് പ​ര​മാ​വ​ധി നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്ന് എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

സം​വ​ര​ണ​ത്തോ​ത് 50 ശ​ത​മാ​നം ക​വി​യ​രു​തെ​ന്ന് കോ​ട​തി​വി​ധി​യു​ള്ള​തി​നാ​ലും മു​ന്നാ​ക്ക​ജാ​തി സം​വ​ര​ണം ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​മാ​യ​തി​നാ​ലും പ​ത്തു​ശ​ത​മാ​നം മു​ന്നാ​ക്ക സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ലെ സം​വ​ര​ണ​ക്ര​മ​ത്തി​ൽ മാ​റ്റം​വ​രു​ന്നി​ല്ലെ​ങ്കി​ലും 50 ശ​ത​മാ​നം ഓ​പ​ൺ വി​ഭാ​ഗ​ത്തി​ൽ പ​ത്തു​ശ​ത​മാ​നം മു​ന്നാ​ക്ക​വി​ഭാ​ഗ​ത്തി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് മാ​റ്റി​​വെ​ക്കാ​നാ​ണ് നീ​ക്കം.

ഇ​േ​താ​ടെ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഓ​പ​ൺ വി​ഭാ​ഗ​ത്തി​ൽ പ​ത്തു​ശ​ത​മാ​നം അ​വ​സ​ര​ന​ഷ്​​ടം സം​ഭ​വി​ക്കു​ന്നു. നൂ​റി​ൽ പ​ത്തു​പേ​ർ മു​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് മാ​ത്ര​മാ​യി നി​യ​മി​ക്ക​പ്പെ​ട​ണ​മെ​ന്ന വ്യ​വ​സ്ഥ വ​രു​മ്പോ​ൾ മാ​ർ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ 40 ശ​ത​മാ​ന​മാ​യി കു​റ​യും.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തി​യ പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ള്ള സാ​ഹ​ച​ര്യം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് ഉ​ട​ൻ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന റാ​ങ്ക് ലി​സ്​​റ്റു​ക​ൾ നീ​ട്ട​ണ​മെ​ന്നും യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Maximum recruitment should be made from PSC rank lists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.