രാ​ജ്യ​ത്തെ​യും ന​മ്മ​െ​ള​യും ദൈ​വം ര​ക്ഷി​ക്ക​​ട്ടെ; പൊലീസിനെതിരെ ഹൈകോടതി

കൊ​ച്ചി: പൊ​ലീ​സി​െൻറ മോ​ശം പെ​രു​മാ​റ്റ​ത്തി​നെ​തി​രെ പ​രാ​തി ഉ​യ​ർ​ന്ന​പ്പോ​ൾ തി​രു​ത്തി​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്​ പോ​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​വു​മാ​യി​രു​ന്നി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി. ഓ​രോ ദി​വ​സ​വും പൊ​ലീ​സി​െൻറ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ പ​രാ​തി ഏ​റി​വ​രു​ക​യാ​ണ്. പ​രാ​തി​ക​ളി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​കാ​ത്ത​തും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണ​മാ​ണ്​.

പ​ല​വ​ട്ടം ആ​വ​ർ​ത്തി​ച്ചി​ട്ടും പൊ​ലീ​സി​െൻറ നി​ല​പാ​ടി​ൽ മാ​റ്റ​മു​ണ്ടാ​വു​ന്നി​ല്ല. മാ​റ്റ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​തെ​ല്ലാം ഒ​ഴി​വാ​ക്കാ​ൻ ക​ഴി​േ​ഞ്ഞ​നെ​യെ​ന്നും ജ​സ്​​റ്റി​സ്​ ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി. 21ാം നൂ​റ്റാ​ണ്ടി​ലാ​ണ്​ ന​മ്മ​ൾ ജീ​വി​ക്കു​ന്ന​ത്. ഇ​നി​യെ​ങ്കി​ലും ആ ​ബോ​ധം പൊ​ലീ​സി​നു​ണ്ടാ​ക​ണം. നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ന​ട​പ്പാ​ക്കാ​ന​ല്ലാ​തെ സ്വ​യം തീ​രു​മാ​നി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ക​ക്ഷി​ക​ൾ​ക്കു​മേ​ൽ അ​ടി​ച്ചേ​ൽ​പി​ക്കാ​നു​ള്ള അ​ധി​കാ​രം പൊ​ലീ​സി​നി​ല്ല.

മാ​ന്യ​മാ​യ പെ​രു​മാ​റ്റ​മാ​ണ്​ അ​വ​രി​ൽ നി​ന്നു​ണ്ടാ​കേ​ണ്ട​ത്. ഇ​ന്ന്​ ഭ​ര​ണ​ഘ​ട​നാ​ദി​ന​മാ​ണെ​ന്ന്​ ഓ​ർ​മ​പ്പെ​ടു​ത്തി​യ കോ​ട​തി തു​ട​ർ​ന്ന്​ രാ​ജ്യ​ത്തെ​യും ന​മ്മ​െ​ള​യും ദൈ​വം ര​ക്ഷി​ക്ക​​ട്ടെ​യെ​ന്ന്​​ പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്​​തു. പ​രാ​തി ന​ൽ​കാ​നെ​ത്തി​യ പ​ട്ടി​ക​ജാ​തി​ക്കാ​ര​നെ തെ​ന്മ​ല പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ മ​ർ​ദി​ക്കു​ക​യും വി​ല​ങ്ങ​ണി​യി​ച്ച് ത​ട​ഞ്ഞു വെ​ക്കു​ക​യും ചെ​യ്​​ത​ത്​ സം​ബ​ന്ധി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു സിം​ഗി​ൾ ബെ​ഞ്ച്​. ഭ​ർ​ത്താ​വി​െൻറ​യും വീ​ട്ടു​കാ​രു​െ​ട​യും പീ​ഡ​ന​ത്തെ തു​ട​ർ​ന്ന്​ സി.​ഐ​ക്കെ​തി​രെ​യും കു​റി​പ്പെ​ഴു​തി വെ​ച്ച്​ ആ​ലു​വ സ്വ​ദേ​ശി​നി​ ആ​ത്മ​ഹ​ത്യ ചെ​യ്​​ത സം​ഭ​വ​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു കോ​ട​തി​യു​െ​ട വി​മ​ർ​ശ​നം.

തെ​ന്മ​ല സ്​​റ്റേ​ഷ​നി​​ൽ ന​ട​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സി.​ഐ വി​ശ്വം​ഭ​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്തെ​ന്നും എ​സ്.​ഐ ശാ​ലു​വി​നെ താ​ക്കീ​ത് ചെ​യ്തെ​ന്നും വ്യ​ക്ത​മാ​ക്കി എ.​ഡി.​ജി.​പി കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യി​രു​ന്നു. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത‌​ട​സ്സ​പ്പെ​ടു​ത്തി​യ​തി​ന് ഹ​ര​ജി​ക്കാ​ര​നാ​യ രാ​ജീ​വി​നെ​തി​രെ​യു​ള്ള കേ​സി​ലും സി.​ഐ​ക്കെ​തി​രാ​യ റി​പ്പോ​ർ​ട്ടി​ലും അ​ന്വേ​ഷ​ണ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്​​ച കേ​സ്​ പ​രി​ഗ​ണി​ക്ക​വേ ​ൈ​ക്രം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കാ​റാ​യെ​ന്നും ഉ​ട​ൻ അ​ന്തി​മ റി​പ്പോ​ർ​ട്ട്​ ന​ൽ​കു​മെ​ന്നും വ്യ​ക്ത​മാ​ക്കി അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട്​ എ.​ഡി.​ജി.​പി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്നാ​ണ്​ പൊ​ലീ​സി​നെ വി​മ​ർ​ശ​ിച്ച​ത്. തെ​ന്മ​ല സം​ഭ​വ​ത്തി​ൽ സി.​ഐ​ക്കെ​തി​രെ മാ​ത്ര​മാ​ണ്​ ന​ട​പ​ടി​യു​ണ്ടാ​യ​തെ​ന്നും എ​സ്.​ഐ​യെ​യും സ​സ്​​പെ​ൻ​ഡ്​ ചെ​യ്യ​ണ​മെ​ന്നും​ ഹ​ര​ജി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന്​ ഹ​ര​ജി പി​ന്നീ​ട്​ പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

Tags:    
News Summary - May God save the nation and us; High Court against police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.