'പൊന്നുതമ്പുരാന്റെ വിലക്കിനെ പേടിച്ചിട്ടില്ല, എന്നിട്ടല്ലേ വിളക്കെടുപ്പുകാരന്റെ വിലക്ക്'; മാധ്യമ വിലക്കിൽ പ്രതികരിച്ച് മീഡിയാവൺ എഡിറ്റർ

ഗവർണറുടെ ചാനൽ വിലക്കിൽ പ്രതികരിച്ച് മീഡിയാ വൺ എഡിറ്റർ പ്രമോദ് രാമൻ. കേഡർ ചാനലുകളായ മീഡിയവൺ, കൈരളി എന്നിവയോട് സംസാരിക്കില്ലെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. 'പൊന്നുതമ്പുരാന്റെ വിലക്കിനെ പേടിച്ചിട്ടില്ല, എന്നിട്ടല്ലേ വിളക്കെടുപ്പുകാരന്റെ വിലക്ക്' എന്നാണ് പ്രമോദ് രാമൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.

മീഡിയ വൺ, കൈരളി ചാനലുകളോട് സംസാരിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിങ്കളാഴ്ച രാവിലെ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. കേഡർ മാധ്യമങ്ങളാട് സംസാരിക്കാൻ താൽപര്യമില്ലെന്നും ഗവർണർ പറഞ്ഞു. കൈരളിയെയും മീഡിയ വൺ ചാനലിനെയും വാർത്താസമ്മേളനത്തിന് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗവർണറുടെ ഓഫിസിൽനിന്ന് ലഭിച്ച ക്ഷണം അടക്കം മീഡിയവൺ വാർത്ത പുറത്തുവിട്ടു.


ഭീഷണിക്ക് പിന്നാലെ ഗവർണറുടെ വാർത്താസമ്മേളനം റിപ്പോർട്ടർ ടി.വി ബഹിഷ്ടരിച്ചിരുന്നു. ഗവര്‍ണര്‍ വിലക്കേര്‍പ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിപ്പോര്‍ട്ടര്‍ ടി.വി ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കുകയാണെന്ന് ചാനൽ അധികൃതർ പറയുന്നു. മീഡിയ വൺ, കൈരളി ചാനലുകള്‍ തനിക്കെതിരെ കാമ്പയിന്‍ നടത്തുകയാണെന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം. ഗവർണറുടെ മാധ്യമ വിലക്കിനെതിരേ വ്യാപക വിമർശനമാണ് ഉയർന്നിരിക്കുന്നത്.

Tags:    
News Summary - Mediaone editor reacts to media ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.