കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ പ്രവേശനത്തിന് ബാങ്ക് ഗാരൻറി ഇൗടാക്കില്ലെന്നും, പകരം വിദ്യാർഥികളുമായുള്ള ബോണ്ടുമാത്രം മതിയെന്നും മാനേജ്മെൻറ് തീരുമാനം. ഇൗ വർഷം പ്രവേശനത്തിന് 11 ലക്ഷം രൂപയായി നിശ്ചയിച്ച സുപ്രീംകോടതി പ്രവേശനത്തിന് ആദ്യം അഞ്ചു ലക്ഷവും 15 ദിവസത്തിനകം ബാക്കി ആറു ലക്ഷം രൂപ പണമായോ ബാങ്ക് ഗാരൻറിയായോ നൽകുന്നതിനാണ് നിർദേശിച്ചിട്ടുള്ളത്.
ഇത്രയും പണം കണ്ടെത്തുന്നതിനും, ബാങ്ക് ഗാരൻറി തരപ്പെടുത്തുന്നതിനും പ്രയാസമുണ്ടായാൽ വിദ്യാർഥികൾ പ്രവേശനം നേടാൻ ശ്രമിക്കില്ലെന്നതിനാലാണ് ബാങ്ക് ഗാരൻറി ഉപേക്ഷിക്കാൻ കണ്ണൂർ മെഡിക്കൽ കോളജ് തീരുമാനിച്ചത്. ബോണ്ട് സ്വീകരിക്കുമെങ്കിലും വിദ്യാർഥികൾക്ക് പ്രയാസമില്ലാത്തരീതിയിലാണ് ഇതിെൻറ കാലാവധി നിശ്ചയിക്കുക.
അയൽസംസ്ഥാനങ്ങളിൽ കേരളത്തിലേക്കാൾ കുറഞ്ഞ ഫീസിൽ പ്രവേശനം ലഭിച്ച വിദ്യാർഥികളടക്കം നാട്ടിൽ പഠിക്കാമെന്ന മോഹത്താൽ പ്രവേശനം നിരസിച്ച് എത്തിയിരുന്നു. ഫീസ് ഉയർത്തിയതും, ബാങ്ക് ഗാരൻറി സംഘടിപ്പിക്കേണ്ടതിെൻറ പ്രയാസവുമെല്ലാം ഇവരെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുമെന്നും കുട്ടികളുടെ എണ്ണം കുറയാനിടയാക്കുമെന്നതുമാണ് മാനേജ്മെൻറിെൻറ തീരുമാനത്തെ സ്വാധീനിച്ചത്. കണ്ണൂർ മെഡിക്കൽ കോളജിൽ നൂറ് സീറ്റുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. 2012 മുതൽ 150 സീറ്റുകളിലേക്ക് പ്രവേശനം നടത്തിയിരുന്നു. എന്നാൽ, അധികമുള്ള 50 സീറ്റുകൾക്ക് നേരത്തെ മെഡിക്കൽ കൗൺസിൽ അനുമതി നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.