തിരുവനന്തപുരം: എം.ബി.ബി.എസ് സീറ്റുകളിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്താനായി 10 ശതമാനം സീറ്റുകൾ വർധിപ്പിച്ചു കൊണ ്ടുള്ള ആദ്യ ഉത്തരവ് സംസ്ഥാന സർക്കാർ തിരുത്തി. സീറ്റ് വർധിപ്പിക്കാൻ അനുമതി നൽകിയ ഉത്തരവിൽ നിന്ന് 10 ന്യൂനപക്ഷ പദവിയുള്ള മെഡിക്കൽ കോളജുകളെ ഒഴിവാക്കിയ തീരുമാനമാണ് സർക്കാർ തിരുത്തിയത്. സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് മാത്രം 10 ശതമാനം സീറ്റ് വർധിപ്പിച്ച നടപടി വിവാദമായ സാഹചര്യത്തിലാണ് നടപടി.
സർക്കാർ മെഡിക്കൽ കോളജുകൾക്ക് പുറമെ എട്ട് സ്വാശ്രയ മെഡിക്കൽ കോളജുകളിലും 10 ശതമാനം സീറ്റുകൾ വർധിപ്പിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. സീറ്റ് വർധനക്കായി അപേക്ഷിക്കേണ്ട അവസാന ദിവസം ചൊവ്വാഴ്ചയായിരുന്നു. അപേക്ഷിക്കേണ്ട സമയം അവസാനിച്ച സാഹചര്യത്തിലാണ് സർക്കാർ ഇന്നലെ ഉത്തരവിറക്കിയത്.
മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ (എം.സി.ഐ)യുടെയും ആരോഗ്യ സർവകലാശാലയുടെയും അനുമതി ലഭിക്കാത്ത രണ്ട് മെഡിക്കൽ കോളജുകൾക്കും സീറ്റ് വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. വർക്കല എസ്.ആർ കോളജ്, പാലക്കാട് ചെറുപ്പുളശ്ശേരി കേരള മെഡിക്കൽ കോളജിനുമാണ് അനുമതി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.