തിരുവനന്തപുരം: മെഡിക്കൽ കോളജുകളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിലെ സീറ്റുകൾ വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാൻ കേന്ദ്ര സർക്കാർ പുതുതായി മെഡിക്കൽ കോളജുകൾ ആരംഭിക്കും. ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ 33ാമത് ബിരുദദാനച്ചങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പ്രവേശന നടപടികൾ സുതാര്യമാക്കാനാണ് ഏകീകൃത പ്രവേശന പരീക്ഷയായ നീറ്റ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിെൻറ വിദൂരഗ്രാമങ്ങളിലുള്ള ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ സേവനത്തിനായി തങ്ങളുടെ ജീവിതത്തിൽനിന്ന് ചെറിയ ഒരു പങ്ക് സമയമെങ്കിലും നീക്കിവെക്കണമെന്ന് അദ്ദേഹം മെഡിക്കൽ ബിരുദധാരികളോട് ആവശ്യപ്പെട്ടു. മെഡിക്കൽ കോളജുകൾക്ക് പുറത്തെ ലോകത്ത് ശോഭിക്കണമെങ്കിൽ ക്ലിനിക്കൽ നൈപുണ്യങ്ങൾക്കു പുറമേ, മാനേജുമെൻറ് ൈവദഗ്ധ്യം കൂടി ആർജിക്കണം. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻറും മുൻ കാബിനറ്റ് സെക്രട്ടറിയുമായ കെ.എം. ചന്ദ്രശേഖർ അധ്യക്ഷതവഹിച്ചു. ദേശീയ ആണവോർജ കമീഷൻ മുൻ ചെയർമാൻ ഡോ. അനിൽ കാകോദ്കർ, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. ആശാ കിഷോർ, ഡോ. പി. കല്യാണ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
ജനങ്ങളുടെ സുരക്ഷ: ഉത്തരവാദിത്തത്തില്‍ നിന്നൊഴിയാനാകില്ലെന്ന് കേന്ദ്രമന്ത്രി
ജനങ്ങള്‍ക്ക് സുരക്ഷയും സമാധാനവും നല്‍കേണ്ട ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. കണ്ണൂരില്‍ കഴിഞ്ഞദിവസം ആർ.എസ്.എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവം ഗൗരവമായി കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് ആൻഡ് ടെക്നോളജിയുടെ വാര്‍ഷികാഘോഷവും ബിരുദദാനവും നിർവഹിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ആശയപ്രചാരണത്തില്‍ പരാജയപ്പെട്ട സി.പി.എം ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിക്കുകയാണ്.
നീറ്റ് പരീക്ഷയും പ്രവേശനവും അങ്ങേയറ്റം സുതാര്യമാണ്. സി.ബി.എസ്.ഇ കര്‍ക്കശമായ മാനദണ്ഡങ്ങളാണ് നീറ്റുമായി ബന്ധപ്പെട്ട് പുലര്‍ത്തുന്നത്. എന്നാല്‍, കേരളത്തില്‍ മെഡിക്കല്‍ പ്രവേശനത്തിന് കോഴ ആവശ്യപ്പെട്ടെന്ന ചാനല്‍ വാര്‍ത്ത ഗൗരവത്തോടെ കാണുന്നു. ഇതു സംബന്ധിച്ച് പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.