'ലയനം കേരള കോൺഗ്രസിന്‍റെ വളർച്ചക്ക്'; കോടിയേരിയുടെ ആരോപണം തള്ളി പി.ജെ. ജോസഫ്

തൊടുപുഴ: കേരള കോൺഗ്രസ് പി.സി തോമസ്-പി.ജെ ജോസഫ് വിഭാഗങ്ങൾ ലയിച്ചത് ആർ.എസ്.എസ് പദ്ധതിയാണെന്ന കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണം തള്ളി പി.ജെ. ജോസഫ്. പി.സി തോമസ് വിഭാഗവുമായുള്ള ലയനം കേരള കോൺഗ്രസിന്‍റെ വളർച്ചക്കെന്ന് ജോസഫ് പറഞ്ഞു.

ബി.ജെ.പിക്കെതിരെയുള്ളത് പ്രഖ്യാപിത നിലപാടാണെന്നും മറ്റുള്ളവർക്ക് എന്തും പറയാമല്ലോയെന്നും ജോസഫ് ചൂണ്ടിക്കാട്ടി. നിയമസഭ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഒറ്റ കേരളാ കോൺഗ്രസേ കാണൂവെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി.

കേരള കോൺഗ്രസ് പി.സി തോമസ്-പി.ജെ ജോസഫ് വിഭാഗങ്ങൾ ലയിച്ചത് ആർ.എസ്.എസ് പദ്ധതിയാണന്നാണ് മീഡിയവണിന് നൽകിയ അഭിമുഖത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചത്. പി.ജെ. ജോസഫിനെ കൂടി താമസിയാതെ എൻ.ഡി.എയിൽ എത്തിക്കും. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തൽ ആർ.എസ്.എസിന്‍റെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞിരുന്നു.

Tags:    
News Summary - ‘Merger for the growth of Kerala Congress’; PJ Joseph denies Kodiyeri's allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.