കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം പി.സി. തോമസ് വിഭാഗത്തിൽ ലയിച്ചെങ്കിലും ചിഹ്നത്തിന് ഇനിയും കാത്തിരിക്കണം. നിലവിൽ പാര്‍ട്ടിയും ചിഹ്നവും നഷ്ടപ്പെട്ട അവസ്ഥയിലാണ് ജോസഫ് വിഭാഗം. തെരഞ്ഞെടുപ്പ് കമീഷെൻറ അനുമതി ലഭിച്ചശേഷം മാത്രമേ ചിഹ്നമാകൂ.
ചിലപ്പോൾ അതിന് പത്രിക പിൻവലിക്കൽ വരെ കാത്തിരിക്കേണ്ടിവരും. ഇപ്പോൾ പി.സി. തോമസിെൻറ കേരള കോണ്‍ഗ്രസിന് മാത്രമാണ് തെരഞ്ഞെടുപ്പ് കമീഷെൻറ അനുമതി. പി.സി. തോമസ് ചിഹ്നം നേരേത്ത ആവശ്യപ്പെടാതിരുന്നതും പ്രതിസന്ധിക്ക് കാരണമായി. കഴിഞ്ഞ തവണ പി.സി. തോമസ് കസേര ചിഹ്നത്തിലാണ് മത്സരിച്ചത്. ഇത്തവണ ജോസഫ് വിഭാഗത്തിെൻറ എല്ലാ സ്ഥാനാര്‍ഥിക്കും ഒരേ ചിഹ്നം ലഭിക്കുന്നതിന് മൂന്നുചിഹ്നമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ട്രാക്ടര്‍ ഓടിക്കുന്ന കര്ഷകൻ, തെങ്ങിൻതോപ്പ്, ഫുട്ബാള്‍ എന്നിവയാണിത്. ജോസഫ് വിഭാഗം മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാർഥികളുടെ ചിഹ്നംകൂടി നോക്കിയാണ് ഇവ ആവശ്യപ്പെട്ടിരിക്കുന്നത്. ജോസഫ്-തോമസ് ലയനത്തിെൻറ ഭാഗമായി പി.ജെ. ജോസഫിനെ ചെയര്‍മാനായി തെരഞ്ഞെടുത്തെങ്കിലും തെരഞ്ഞെടുപ്പ് നടപടി പൂര്‍ത്തീകരിക്കുന്നതുവരെ സാങ്കേതികമായി പി.സി. തോമസുതന്നെയാകും ചെയര്മാന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.