കോട്ടയം: ട്രോൾ ‘കളത്തിൽ’ എം.ജി സര്‍വകലാശാലയും. പുതിയ അധ്യയന വര്‍ഷത്തെ പ്രവേശന അറിയിപ്പാണ് സര്‍വകലാശാല ട്രോ ളാക്കിയിരിക്കുന്നത്. ‘പ്രേമം’ സിനിമയിലെ മേരിയും ജോര്‍ജും ഉള്‍പ്പെട്ട രംഗമാണ് ഉപയോഗിച്ചത്. മികച്ച പ്രതികരണമാണ് ഇതിനു ലഭിക്കുന്നത്.
‘മേരി എവിടാ ഡിഗ്രിക്ക് ചേരുന്നത്’ എന്ന് സഹപാഠി ചോദിക്കുേമ്പാൾ ‘എം.ജി യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളജിലാ. മേയ് 27വരെ www.cap.mgu.ac.inഎന്ന സൈറ്റില്‍ അപേക്ഷിക്കാം. കേരളത്തിലെ നമ്പര്‍ വണ്‍ യൂനിവേഴ്‌സിറ്റിയല്ലേ’ എന്ന് മറുപടി പറയുന്നതാണ് ട്രോള്‍ അറിയിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സര്‍വകലാശാല പബ്ലിക് റിലേഷന്‍സ് വകുപ്പാണ് ട്രോൾ പരീക്ഷണത്തിന് പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.