മിൽമ പാൽ ലിറ്ററിന് ആറു രൂപ കൂടും

തിരുവനന്തപുരം: മിൽമ പാൽ വിലവർധന ഡിസംബർ ഒന്നുമുതൽ നടപ്പാക്കും. ലിറ്ററിന് ആറുരൂപയോളം കൂടും. സർക്കാർ അനുമതി ലഭിച്ചാൽ വർധന ഉടൻ നടപ്പാക്കാനാണ് മിൽമ ആലോചിക്കുന്നത്.

മന്ത്രി ജെ. ചിഞ്ചുറാണിയും മിൽമ ചെയർമാൻ കെ.എസ്. മണിയും മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, വിലവർധനക്ക് സർക്കാർ ഇതുവരെ നിർദേശം നൽകിയിട്ടില്ല.

അനുമതി ലഭിച്ചാൽ വെള്ളിയാഴ്ച മിൽമ ഭരണസമിതി യോഗം ചേർന്ന് വിലവർധന നടപ്പാക്കാനാണ് ആലോചന. അനുബന്ധ ഉൽപന്നങ്ങൾക്കും വില കൂട്ടും.

പാൽ വില ലിറ്ററിന് 8.57 രൂപ കൂട്ടണമെന്നായിരുന്നു വിദഗ്ധസമിതി ശിപാർശ. ക്ഷീരകർഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണ് വില കൂട്ടുന്നതെങ്കിലും സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കർഷകർക്ക് കിട്ടുന്നില്ലെന്ന ആക്ഷേപ‍വുമുണ്ട്. 

Tags:    
News Summary - Milma milk to cost Rs 6 more per litre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.