ചെങ്ങോട്ടുമലയിൽ ക്വാറിക്ക് അനുമതിയില്ല

കോഴിക്കോട്: ബാലുശ്ശേരി ചെങ്ങോട്ടുമലയിലെ കരിങ്കൽ ക്വാറിക്ക് ലൈസൻസ് നിഷേധിച്ചു. വെള്ളിയാഴ്ച കലക്ടറുടെ നേതൃത് വത്തിൽ ചേർന്ന ജില്ല ഏകജാലക യോഗം ഡി.ആൻഡ്.ഒ ലൈസൻസിനുള്ള അപേക്ഷ തള്ളുകയായിരുന്നു. ഖനനത്തിന് ഡെൽറ്റ് ഗ്രൂപ്പാണ് അപ േക്ഷ നൽകിയത്. സംസ്ഥാന പാരിസ്ഥിതികാഘാത പഠന സമിതിക്ക് വിഷയം കൈമാറാനും യോഗം തീരുമാനിച്ചു.

ഖനനം നടന്നാൽ രൂക്ഷമായ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാകുമെന്ന് റാപ്പിഡ് എൻവയേൺമെന്‍റൽ കമ്മിറ്റി റിപ്പോർട്ട് നൽകിയിരുന്നു. നേരത്തെ ഖനനത്തിന് അനുമതി നൽകിയത് വേണ്ടത്ര പഠനം നടത്താതെയാണെന്നും സമിതി കണ്ടെത്തിയിരുന്നു.

ക്വാറിക്ക് അനുമതി നൽകുന്നതിനെതിരെ നാട്ടുകാർ ഏറെക്കാലമായി പ്രതിഷേധത്തിലാണ്. മലബാർ വൈൽഡ് ലൈഫ് സാങ്ച്വറിയിൽനിന്ന് പദ്ധതി പ്രദേശത്തേക്ക് പത്ത് കിലോമീറ്റർ കുറവാണെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. ഇത് വനം വകുപ്പ് ശരിവെക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - mining-in-chengottumala-application-rejects-kerala-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.