തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കാനാണ് ശ്രമമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. 3000 മീറ്റർ പുലിമുട്ടിൽ 1550 മീറ്റർ നിർമാണം പൂർത്തിയായി. വളരെ വേഗത്തിലാണ് നിർമാണം പുരോഗമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
നിർമാണം പൂർത്തിയാക്കാൻ 2024 വരെ സമയം അനുവദിച്ചെന്ന് ലോക്സഭയിൽ കേന്ദ്ര സർക്കാർ നൽകിയ മറുപടി സംസ്ഥാനത്തെ അറിയിച്ചിട്ടില്ല. തുറഖമുഖത്തിനായി തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്ന പാറ മറ്റിടങ്ങളിലേക്ക് കൊണ്ടു പോകുന്നതായി പരാതി ഉയർന്നിരുന്നു. അതിനാലാണ് പാറയെത്തിക്കുന്ന ലോറികൾക്ക് ഹോളോഗ്രാം ഏർപ്പെടുത്തിയത്.
പദ്ധതിക്കായി ഭൂമി വിട്ടുനൽകിയവരിൽ അഞ്ച് കുടുംബങ്ങൾക്ക് മാത്രമാണ് നഷ്ടപരിഹാരം നൽകാനുള്ളത്. റോഡ് നിർമാണവും റെയിൽവേ നിർമാണവും വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.