മന്ത്രി ശശീന്ദ്രനെ പുറത്താക്കണം; മുഖ്യമന്ത്രി നേരിട്ടെത്തി പ്രശ്നം പരിഹരിക്കണമെന്ന് ടി. സിദ്ദീഖ്

കൽപറ്റ: വയനാട്ടിലെ കാട്ടാന ആക്രമണം തടയുന്നതിൽ പരാജയപ്പെട്ട വനം മന്ത്രി എ.കെ. ശശീന്ദ്രനെ പുറത്താക്കണമെന്ന് ടി. സിദ്ദീഖ് എം.എൽ.എ. മുഖ്യമന്ത്രി വയനാട്ടിൽ നേരിട്ടെത്തി പ്രശ്ന പരിഹാരത്തിന് നേതൃത്വം നൽകണമെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു.

ജില്ലയുടെ ചുമതലയിൽ നിന്ന് ശശീന്ദ്രനെ നീക്കണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല സംഘമെത്തി ജനത്തിന്‍റെ ഭയവും പ്രയാസവും പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് മെഡിക്കൽ കോളജ് ആശുപത്രിയുടെ ശോചനീയവസ്ഥയുടെ ഇര കൂടിയാണ് പോൾ. ചികിത്സ വൈകിയതാണ് പോളിന്‍റെ മരണത്തിന് കാരണമായത്. മെഡിക്കൽ കോളജിൽ എയർ ലിഫ്റ്റിങ് സൗകര്യം ഏർപ്പെടുത്തണം. വയനാട്ടിൽ മനുഷ്യരുടെ ദീനരോദനം ഉയരുകയാണെന്നും ടി. സിദ്ദീഖ് വ്യക്തമാക്കി.

Tags:    
News Summary - Minister A.K. Saseendran should be fired; The Chief Minister should come directly and solve the problem- T. Siddique

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.