തിരുവനന്തപുരം: സപ്ലൈകോ സ്റ്റോറുകളിലെ 12 ഇനങ്ങൾക്ക് വില കുറച്ചതായി മന്ത്രി ജി.ആർ. അനിൽ. വന്‍പയറിനും കടുകിനും മല്ലിക്കും നാലുരൂപ വീതം വില കുറച്ചു. ജീരക വില 14 രൂപ കുറച്ചു. മുളകിന് എട്ടുരൂപയും പിരിയന്‍ മുളകിന് 10 രൂപയും കുറച്ചു. ചെറുപയര്‍ പരിപ്പിന് 10 രൂപ കുറച്ചതായും മന്ത്രി പറഞ്ഞു. കേരളത്തില്‍ കഴിഞ്ഞ ആറുവര്‍ഷത്തിനിടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചിട്ടില്ല. 13 നിത്യോപയോഗ്യ സാധനങ്ങള്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ 60 ശതമാനത്തിലേറെ വില കുറച്ചാണ് സപ്ലൈകോ വില്‍ക്കുന്നത്.
സപ്ലൈകോയുടെ വില്പനയില് 80 ശതമാനവും സബ്സിഡി ഉല്പന്നങ്ങള് മാത്രമാണുള്ളത്. സപ്ലൈകോയില്‍ വില്‍ക്കുന്ന 35 ഇനങ്ങള്‍ക്ക് പൊതുവിപണിയേക്കാള്‍ വിലക്കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.