ആലപ്പുഴ: നോക്കുകൂലിയുടെ പേരിൽ ആലപ്പുഴയിൽ റോഡ് പണി തടഞ്ഞ സംഭവത്തിൽ ക്ഷുഭിതനായി മന്ത്രി ജി. സുധാകരൻ. വികസന പ്രവർത്തനങ്ങൾ തടഞ്ഞാൽ പൊതുമരാമത്ത് വകുപ്പ് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്ന് മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.കൂടെ നിന്നിട്ട് കുത്തുന്ന നടപടി ശരിയല്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
റോഡ് പണി തടഞ്ഞത് സംബന്ധിച്ച് നഗരസഭയും ജില്ല പഞ്ചായത്തും എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും മന്ത്രി ചോദിച്ചു. നേതൃത്വം അറിയാതെ മൂന്നോ നാലോ പേർ കാണിക്കുന്ന നോക്കുകൂലി പ്രശ്നം ആ പാർട്ടിക്ക് തന്നെ നാണക്കേടാണെന്നും സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.