മലപ്പുറം: ജനസേവനം ദൈവാരാധനയെന്ന് പറയുകയും വികസന പദ്ധതികളോട് വിയോജിക്കുകയും ചെയ്യുന്നത് ശരിയല്ലെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ. ഗെയിൽ സമരവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നവരാണ് സമരത്തിെൻറ മുന്നിലുള്ളതെന്നറിയാമെന്നും ജലീൽ വ്യക്തമാക്കി.
പദ്ധതി കൊണ്ട് ഒരാൾപോലും കുടിയൊഴിപ്പിക്കപ്പെടുന്നില്ല. ഒരു വീടു പോലും നഷ്ടമാവുന്നില്ല. എല്ലാവർക്കും സൗകര്യം വേണം. എന്നാൽ, ഇതിനാവശ്യമായ സംവിധാനമൊരുക്കാൻ ആരും തയാറല്ല. എല്ലാത്തിനെയും എതിർക്കാൻ നിന്നാൽ ഒരു സർക്കാറിനും ഒരു പദ്ധതിയും നടപ്പിലാക്കാൻ സാധിക്കില്ലെന്ന് ജലീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.