കൊട്ടാരക്കര: മന്ത്രി കെ.ടി. ജലീലിെൻറ കാർ തട്ടി ദമ്പതികൾക്ക് പരിക്ക്. കോട്ടയം സ്വദേശികളായ പ്രതീഷ് (32), ശരണ്യ (30) എന്നിവർക്കാണ് പരിക്കേറ്റത്. കൊട്ടാരക്കര കലയപുരം പുത്തൂർമുക്കിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം.
ആറ്റിങ്ങലിൽനിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച ബൈക്കും എതിർദിശയിൽനിന്ന് വന്ന മന്ത്രിയുടെ കാറും കൂട്ടിയിടിക്കുകയായിരുന്നു. മന്ത്രി ഇടപെട്ട് ദമ്പതികളെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാലിന് പരിക്കേറ്റ ഇരുവരെയും വിദഗ്ധചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.