കേരളത്തിന്​ എല്ലാ സഹായങ്ങളും ഉറപ്പ്​ –കേന്ദ്രമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​​െൻറ ദു​രി​ത​നി​വാ​ര​ണ​ത്തി​ന് കേ​ര​ള​ത്തി​ന് എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​മെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക്​ ഉ​റ​പ്പ്​ ന​ൽ​കി. തി​രു​വ​ന​ന്ത​പു​ര​ത്തെ ദു​ര​ന്ത​ബാ​ധി​ത സ്​​ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ്​ കേ​ന്ദ്ര​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​ണ്ട​ത്.

ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് സം​സ്​​ഥാ​നം കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തി​ന് സാ​ങ്കേ​തി​ക​മാ​യ ത​ട​സ്സ​മു​ണ്ടെ​ങ്കി​ൽ, ദു​ര​ന്ത​ത്തി​െൻറ വ്യാ​പ്തി ക​ണ​ക്കി​ലെ​ടു​ത്ത് ഉ​ദാ​ര​മാ​യ സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗ​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു. ദീ​ർ​ഘ​കാ​ല പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക സ​ഹാ​യം വേ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. വി​ശ​ദ​മാ​യ നി​വേ​ദ​നം ത​യാ​റാ​ക്കി ആ​ഭ്യ​ന്ത​ര, കൃ​ഷി മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്ക് സ​മ​ർ​പ്പി​ക്കാ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. 

ദു​ര​ന്തം നേ​രി​ടാ​ൻ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ എ​ടു​ത്ത ന​ട​പ​ടി​ക​ൾ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​കെ.​എം. എ​ബ്ര​ഹാം വി​ശ​ദീ​ക​രി​ച്ചു. 30-ന് ​രാ​വി​ലെ 8.30-നാ​ണ് തീ​വ്ര ന്യൂ​ന​മ​ർ​ദം സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ല​ഭി​ച്ച​ത്. ക​ട​ലി​ൽ​പോ​കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന ഉ​പ​ദേ​ശം മാ​ത്ര​മാ​ണ് ഈ ​സ​മ​യ​ത്ത് ന​ൽ​കി​യ അ​റി​യി​പ്പ്. ഈ ​ന്യൂ​ന​മ​ർ​ദം ചു​ഴ​ലി​യാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പ് 12 മ​ണി​ക്ക് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ഉ​ട​ൻ സ​ർ​ക്കാ​ർ യു​ദ്ധ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സ​ർ​ക്കാ​ർ എ​ടു​ത്ത ന​ട​പ​ടി​ക​ളി​ൽ കേ​ന്ദ്ര​മ​ന്ത്രി സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു. 

ച​ർ​ച്ച​യി​ൽ മ​ന്ത്രി​മാ​രാ​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ, ക​ട​കം​പ​ള​ളി സു​രേ​ന്ദ്ര​ൻ, റ​വ​ന്യൂ അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി പി.​എ​ച്ച്. കു​ര്യ​ൻ, നാ​വി​ക--​വ്യോ​മ--​ക​ര​സേ​നാ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്​​ഥ​ർ, കോ​സ്​​റ്റ്​ ഗാ​ർ​ഡ് ഉ​ദ്യോ​ഗ​സ്​​ഥ​ർ, പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Minister Nirmal Sitharaman offer aid for Kerala to recover from Okhi Cyclone- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.