തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. ഏത് പദ്ധതി വരുമ്പോഴും സുധാകരന് കമീഷൻ ഓർമ വരുന്നത് മുൻ പരിചയം കൊണ്ടാണ് ശിവൻ കുട്ടി ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ സുധാകരന്‍റെ പരാമർശങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ഓട് പൊളിച്ച് ഇറങ്ങിവന്ന ആളല്ല പിണറായി വിജയൻ. അഞ്ച് വർഷം കമീഷൻ വാങ്ങിച്ച് നാട് കൊള്ളയടിച്ച ആളെന്ന ആരോപണം, രണ്ടാം പിണറായി സർക്കാറിനെ തെരഞ്ഞെടുത്ത ജനങ്ങളുടെ മുഖത്തേക്കുള്ള കാർക്കിച്ച് തുപ്പലാണെന്ന് ശിവൻ കുട്ടി പറഞ്ഞു.
നാടിന്‍റെ മുഴുവൻ പിന്തുണയുള്ള നേതാവാണ് പിണറായി വിജയൻ. പാർട്ടിയിൽ എത്ര പേരുടെ പിന്തുണ സുധാകരന് ഉണ്ടെന്ന് ശിവൻ കുട്ടി ചോദിച്ചു. കെ.പി.സി.സി അധ്യക്ഷ പദവി ആരുടെയും ഭൂതകാലം മറക്കാനുള്ള ലൈസൻസ് അല്ല. പിണറായി ആരാണെന്നും സുധാകരൻ ആരാണെന്നും പൊതുജനത്തിന് വ്യക്തമായി അറിയാമെന്നും ശിവൻ കുട്ടി പറഞ്ഞു.
എന്തിലും ഏതിലും അഴിമതി നടത്തുന്ന പാരമ്പര്യം കോൺഗ്രസിനാണ്. രണ്ടാം യു.പി.എ സർക്കാറിന്‍റെ ചെയ്തികൾ മൂലമാണ് ദേശീയ തലത്തിൽ കോൺഗ്രസ് ഗതി പിടിക്കാത്തത്. പഞ്ചവടിപാലം പോലം പാലാരിവട്ടം പാലം പണിതവർ എടപ്പാൾ പാലം പോയി കാണണമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.