ശലഭോദ്യാന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കരീലക്കുളങ്ങര ടൗൺ യു.പി.എസിൽ മന്ത്രി വി. ശിവൻ കുട്ടി നിർവഹിക്കുന്നു

സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കും -മന്ത്രി വി.ശിവൻ കുട്ടി

കായംകുളം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതായി മന്ത്രി വി.ശിവൻകുട്ടി. കരീലക്കുളങ്ങര ടൗൺ ഗവ. യു.പി സ്കൂളിൽ 'ശലഭോദ്യാനം' സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പരിമിതിക്കുള്ളിൽ നിന്നാണ് വിദ്യാഭ്യാസരംഗം മുന്നോട്ടുപോകുന്നത്. അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ബന്ധം വിഛേദിച്ചിരിക്കുന്നു.

ഇത്തരം പ്രതിസന്ധികളിൽ നിന്നും മറികടക്കാനുള്ള പ്രവർത്തനമാണ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിക്കുന്നത്. എന്നാൽ ഒറ്റപ്പെട്ട ചിലരെങ്കിലും ഇതിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തുന്നു. പഠനത്തിനൊപ്പം പഠ്യേതര മേഖലയിലെ പ്രവർത്തനങ്ങളിലെ പങ്കാളിത്തമാണ് മികച്ച വിദ്യാർഥികളെ സൃഷ്ടിക്കുന്നത്. എന്നാൽ കോവിഡ് കാരണം വിദ്യാഭ്യാസം ഡിജിറ്റലായതോടെ പഠ്യേതര മേഖല പൂർണമായും ഇല്ലാതാക്കപ്പെട്ടു. ഇതിന് അടിയന്തിരമായി പരിഹാരം കാണേണ്ടതുണ്ട്. കുട്ടികളുടെ മനസുകളെ വർണാഭാക്കിയിരുന്ന പൂമ്പാറ്റകളും കാമ്പസുകളിലുണ്ടാകണമെന്ന ലക്ഷ്യത്തിൽ ശലഭോദ്യാനം പരിപാടി വ്യാപകമാക്കും.

സ്കൂളുകളിൽ ശലഭ ക്ലബ്ബുകൾ രൂപവത്കരിക്കും. ഷഡ്പദങ്ങളെ കുറിച്ചുള്ള ഗവേഷണ പദ്ധതികളും ആവിഷ്കരിക്കും. കൈപ്പുസ്തകം പുറത്തിറക്കും. മികച്ച പദ്ധതികൾക്ക് പുരസ്കാരം നൽകുമെന്നും മന്ത്രി പറഞ്ഞു. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൺ പി. ശശികല, കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം കെ.എച്ച്. ബാബുജാൻ, സമഗ്ര ശിക്ഷ പ്രൊജക്ട് ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അംബുജാക്ഷി, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ വി.ആർ. ഷൈല, പ്രൊജക്ട് കോർഡിനേറ്റർ ജി. കൃഷ്ണകുമാർ, ഡോ. ടി.വി. സജീവ്, നഗരസഭ വൈസ്ചെയർമാൻ ജെ. ആദർശ്, സ്ഥിരം സമിതി അധ്യക്ഷ ഷാമില അനിമോൻ, കൗൺസിലർ നാദിർഷ ചെട്ടിയത്ത്, ഇമ്മാനുവൽ ടി. ആൻറണി, എ.കെ. പ്രസന്നൻ, പി. സുജാത, എ. സിന്ധു, ജെസി.കെ. ജോസ്, മുബീർ എസ്. ഒാടനാട്, ജൂലി എസ്. ബിനു തുടങ്ങിയവർ സംസാരിച്ചു. 

Tags:    
News Summary - Minister V Sivankutty said that schools will be opened in the state soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.