തിരുവനന്തപുരം: ലൈഫ് മിഷൻ ആവശ്യപ്പെട്ടതനുസരിച്ച് െചലവ് ചുരുക്കി വടക്കാഞ്ചേരിയിലേക്ക് പദ്ധതിരേഖ തയാറാക്കുന്നതിനിടെ പദ്ധതി നിർത്തുകയാണെന്ന് അറിയിച്ചെന്നും സ്പോൺസർ പിന്മാറിയെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇതെന്നും ഹാബിറ്റാറ്റ് ചെയർമാൻ ജി. ശങ്കർ. പ്രോജക്ട് മാനേജ്മെൻറ് കൺസൾട്ടൻറ് എന്ന നിലക്കാണ് 234 യൂനിറ്റുള്ള 32 കോടിയുടെ പദ്ധതി ആദ്യം തയാറാobituriesക്കിയതെന്ന് ശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞദിവസം വിജിലൻസ് മുമ്പാകെയും ശങ്കർ ഇക്കാര്യം വ്യക്തമാക്കിയതായാണ് വിവരം.
തുക കുറക്കാൻ ലൈഫ് മിഷൻ ആവശ്യപ്പെട്ടത് പ്രകാരം പിന്നീട് 203 യൂനിറ്റുള്ള 27.50 കോടിയുടെ പദ്ധതിരേഖ കൈമാറി. സ്പോൺസർ നൽകുന്ന സാമ്പത്തിക സഹായത്തിനനുസരിച്ച് 15 കോടിയിൽ താഴെ െചലവ് ചുരുക്കാനാവശ്യപ്പെട്ടു. ലൈഫ് മിഷനും റെഡ് ക്രസൻറുമായുള്ള ധാരണപത്രത്തിന് ശേഷം 2019 ജൂലൈ 18നാണ് കത്തിലൂടെ ലൈഫ്മിഷൻ സി.ഇ.ഒ യു വി. ജോസ് ഇക്കാര്യം ആവശ്യപ്പെട്ടത്. സ്പോൺസർ പിന്മാറിയതിനാൽ പദ്ധതി ഉപേക്ഷിച്ചെന്നാണ് പിന്നീട് അറിയിച്ചത്. യൂനിടാക്കിനെ കുറിച്ചോ എങ്ങനെയാണ് അവർക്ക് നിർമാണ കരാർ ലഭിച്ചതെന്നോ അറിയില്ല. ഹാബിറ്റാറ്റ് നൽകിയ പദ്ധതി രേഖയിൽ യൂനിടാക് എന്തുമാറ്റം വരുത്തിയെന്ന് വ്യക്തമെല്ലന്നും അദ്ദേഹം പറഞ്ഞു.
വൻതുക ക്വാട്ട് ചെയ്തതു കൊണ്ടാണ് ഹാബിറ്റാറ്റിനെ ഒഴിവാക്കി കുറഞ്ഞതുക കാണിച്ച യൂനിടാക്കിനെ കരാർ ഏൽപിച്ചതെന്ന വാദമാണ് ശങ്കറിെൻറ വിശദീകരണത്തോടെ പൊളിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.