കോഴിക്കോട്: ഇടുക്കിയിൽ മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത് ജില്ല കലക്ടർ അറിയിച്ചതിനു പിന്ന ാലെ പ്രതികരണവുമായി പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ. സർക്കാർ കാര്യം മനസ്സിലാക്കി തെറ്റ് തിരുത്തിയതിനെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
‘‘കോവിഡ് സ്ഥിരീകരണം കലക്ടർക്കും പ്രഖ്യാപിക്കാം എന്ന് സമ്മതിച്ചതിന് നന്ദിയുണ്ട്. ഇത് ചൂണ്ടികാണിക്കുക മാത്രമാണ് ഞാൻ ചെയ്തത്. ഇതിന് ഞാൻ വളരെ അധികം ആക്ഷേപത്തിന് വിധേയനായി. പോരായ്മകൾ ചൂണ്ടികാട്ടുക എൻെറ ഉത്തരവാദിത്തമാണ്, അത് ഇനിയും നിർവഹിക്കും’’ - എം.കെ മുനീർ ഫേസ്ബുക്കിൽ കുറിച്ചു.
തൊടുപുഴ നഗരസഭ കൗൺസിലർ, ജില്ല ആശുപത്രിയിലെ നഴ്സ്, മരിയാപുരം സ്വദേശി എന്നിവർക്കാണ് ഇടുക്കിയിൽ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.