അമിക്കസ്​ക്യൂറി രാഷ്​ട്രീയം കളിച്ചെന്ന്​ എം.എം മണി

ഇടുക്കി: പ്രളയവുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ അമിക്കസ് ​ക്യൂറി ജേക്കബ്​ പി. അലക്​സ്​ രാഷ്​ട്രീയം കളിച്ചെന് ന്​ വൈദ്യുതി മന്ത്രി എം.എം മണി. യു.പി.എ സർക്കാറിൻെറ ആളായിരുന്ന ജേക്കബ്​ പി. അലക്​സ് റിപ്പോർട്ട്​ മാധ്യമങ്ങൾക്ക ്​ ചോർത്തി നൽകിയെന്നും അദ്ദേഹം ആരോപിച്ചു. പ്രളയത്തെ കുറിച്ചുള്ള അമിക്കസ്​ ക്യൂറിയുടെ റിപ്പോർട്ട്​ പുറത്ത്​ വന്നതിന്​ ശേഷം ഇതാദ്യമായാണ്​ എം.എം മണി പ്രതികരിക്കുന്നത്​.

കേരളം നേരിട്ട മഹാപ്രളയത്തിൻെറ കാരണം കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം വേണമെന്ന​ നിർദേശിക്കുന്ന​ റിപ്പോർട്ട് അമിക്കസ്​ ക്യുറി ജേക്കബ്​ പി. അലക്​സ്​ ഹൈകോടതിയിൽ സമർപ്പിച്ചിരുന്നു.

കേരളത്തിലുണ്ടായ മഹാപ്രളയത്തിൽ​ ഡാം മാനേജ്​മ​​​​​​​െൻറിന്​ പാളിച്ച പറ്റിയോ എന്ന്​ അന്വേഷണം വേണം. അതിനായി ഡാം മാനേജ്​മ​​​​​​​െൻറ്​ വിദഗ്ധരും കാലാവസ്​ഥാ വിദഗ്​ധരും ചേർന്നുള്ള സമിതി രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - M.M mani statement-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.