'കുരിശ് പൊളിച്ചത് അയോധ്യക്ക് സമാനം; സബ്കളക്ടറെ ഊളമ്പാറക്ക് വിടണം'

തൊടുപുഴ: മൂന്നാർ ചിന്നക്കനാൽ പാപ്പാത്തിച്ചോലയിൽ സർക്കാർ ഭൂമി കൈയേറി മലമുകളിൽ സ്ഥാപിച്ച കുരിശ് പൊളിച്ചുനീക്കിയ നീക്കിയതിനെതിരെ രൂക്ഷ വിമർശവുമായി മന്ത്രി എം.എം മണി. കുരിശ് പൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചതിനു സമാനമാണെന്നും സബ് കലക്ടറെ ഊളമ്പാറക്ക് വിടണമെന്നും മണി പറഞ്ഞു. സി.പി.എം ഏരിയാകമ്മിറ്റി അംഗം കെ.എം. തങ്കപ്പൻ അനുസ്മരണം കുഞ്ചിത്തണ്ണി ഇരുപതേക്കറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വിശ്വാസികൾ ഭൂമി കയ്യേറിയിട്ടില്ല. സബ് കലക്ടർ ആർ.എസ്.എസിന് വേണ്ടി ഉപജാപം നടത്തുന്നയാളാണ്. നേരെചൊവ്വേ പോയാൽ എല്ലാവർക്കും നല്ലതാണെന്നും മതചിഹ്നങ്ങൾ ഇരിക്കുന്നതെല്ലാം പട്ടയമില്ലാത്ത സ്ഥലത്താണെന്നും മണി വ്യക്തമാക്കി. ദേവികുളം സബ് കലക്ടർ ജനവിരുദ്ധനും തന്നിഷ്ട പ്രകാരം പ്രവർത്തിക്കുന്നയാളുമാണെന്നും മണി കുറ്റപ്പെടുത്തി. ചടങ്ങിൽ പങ്കെടുത്ത സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും എസ്. രാജേന്ദ്രൻ എം.എൽ.എയും സബ് കലക്ടറെ വിമർശിച്ച് രംഗത്തെത്തി. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനും കുരിശ് പൊളിച്ചുനീക്കിയ നീക്കിയതിനെതിരെ വിമർശമുന്നയിച്ചിരുന്നു.
 

 

 


 

Tags:    
News Summary - mm mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.