തൊടുപുഴ: ശിശുദിനവുമായി ബന്ധപ്പെട്ട് ജവഹർലാൽ നെഹ്റുവിെന പരാമർശിക്കെ സംഭവി ച്ച നാവുപിഴക്ക് ഖേദം പ്രകടിപ്പിച്ച് മന്ത്രി എം.എം. മണി. ശിശുദിനം നെഹ്റു അന്തരിച്ച ദി വസമാണെന്നും അതൊരു സുദിനമാണെന്നുമായിരുന്നു സഹകരണ വാരാഘോഷ ഉദ്ഘാടന ചടങ്ങിൽ വ്യാഴാഴ്ച മണി പ്രസംഗിച്ചത്. നെഹ്റുവിെൻറ സ്മരണക്ക് മുന്നിൽ ആദരാഞ്ജലിയും അർപ്പിച്ചാണ് പ്രസംഗം അവസാനിച്ചത്.
നെഹ്റുവിെൻറ ജന്മദിനത്തിലെ മന്ത്രിയുടെ നാവുപിഴ വൈറലായതോടെയാണ് വെള്ളിയാഴ്ച രാവിെല ഫേസ്ബുക്കിലൂടെ ഖേദപ്രകടനം എത്തിയത്. മന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും പരിഹസിച്ചും നിരവധി കമൻറുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ- ‘ഞാൻ ഇന്നലെ കട്ടപ്പനയിൽ സഹകരണ വാരാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കെവ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആദരണീയനായ നെഹ്റുവിെൻറ ജന്മദിന ആശംസകൾ അർപ്പിച്ചപ്പോൾ ഉണ്ടായ പിഴവിൽ അതിയായ ഖേദം പ്രകടിപ്പിക്കുന്നു.’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.