പത്തനംതിട്ട: കേരളത്തിലെ രണ്ട് മുന്നണികൾക്കും ജനങ്ങളോട് പകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും ജനങ്ങൾ വെറുത്തു കഴിഞ്ഞുവെന്നും ബി.ജെ.പിയുടെ വികസന പദ്ധതികളിലാണ് ജനങ്ങൾക്ക് വിശ്വാസമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ശബരിമല സ്ഥിതി ചെയ്യുന്ന ജില്ലയെന്ന പ്രത്യേകത കൂടിയുള്ള പത്തനംതിട്ടയില്‍ ശരണംവിളികളോടെയാണ് മോദി പ്രസംഗം ആരംഭിച്ചത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ അടക്കം ഒൻപത് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ് മോദി ഇവിടെയെത്തിയത്. കേരളത്തിലെ രാഷ്ട്രീയ ഗതി മാറിക്കൊണ്ടിരിക്കുകയാണ്. ഡൽഹിയിലിരുന്ന് രാഷ്ട്രീയ വിശകലനം നടത്തുന്നവർക്ക് കേരളത്തിലെ മാറ്റം മനസിലാകില്ല. അടിയന്തരാവസ്ഥയുടെ കാലഘട്ടം ഓര്‍മിപ്പിച്ച പ്രധാനമന്ത്രി, അതിന് ശേഷം ഭരണഘടനയുടെ സംരക്ഷണത്തിനായി ജനങ്ങൾ ഒന്നിച്ചതിന് സമാനമായ സാഹചര്യമാണ് ഇപ്പോൾ കേരളത്തിലെന്നും പറഞ്ഞു.
എൽ.ഡി.എഫും യു.ഡി.എഫും വർഗീയ ശക്തികളുമായും ക്രിമിനലുകളുമായും കൂട്ടുകൂടുന്നു. ലാത്തികൊണ്ടാണ് ഇവിടെ വിശ്വാസികളെ നേരിട്ടത്. ആർക്കും അവരെ തോൽപ്പിക്കാനാവില്ലെന്നും ഇരുമുന്നണികളും കരുതുന്നു. ഇത് ഇവരെ അഹങ്കാരികളാക്കിയെന്നും മോദി പറഞ്ഞു. ദുഖ വെള്ളി ദിനമായ ഇന്ന് ക്രിസ്തു ദേവന്‍റെ ത്യാഗങ്ങളെ അനുസ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
2019ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ശബരിമലയുടെ പേരില്‍ വോട്ടു പിടിക്കരുതെന്നും ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത് ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമീഷന്‍റെ നിര്‍ദേശമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.