കൊച്ചി: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് രോഗശയ്യയിലുള്ള മാതാവിനെ സന്ദർശിക്കാൻ മൂന്ന് പകൽ അ നുവദിച്ച് ഹൈകോടതി ഉത്തരവ്. ജനുവരി 21 മുതൽ 23 വരെ മൂന്ന് ദിവസം പകൽ പൊലീസ് അകമ്പടിയോടെ കലൂരിലെ സ്കൈലൈൻ ടോപ ാസ് സമുച്ചയത്തിലെത്തി മാതാവിനൊപ്പം സമയം ചെലവഴിക്കാനാണ് ജസ്റ്റിസ് എബ്രഹാം മാത്യു അനുമതി നൽകിയത്. യാത്ര യിലോ മാതാവിനൊപ്പമുള്ള സമയത്തോ മറ്റുള്ളവരെ കാണാനോ സംസാരിക്കാനോ പാടില്ല. ചികിത്സയിൽ കഴിയുന്ന മാതാവിനെ ശുശ്രൂഷിക്കാൻ ഒരാഴ്ച പരോൾ ആവശ്യപ്പെട്ട് ഭാര്യ അമൽ നിഷാം ആണ് ഹരജി നൽകിയത്.
വിവിധ രോഗങ്ങളാൽ അവശതയിലാണ് 70കാരിയായ മാതാവെന്ന് ഹരജിയിൽ പറയുന്നു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിഷാമിനെ കാണാനെത്തിയ മാതാവ് അവിെട ബോധരഹിതയാവുകയും തിരുവനന്തപുരം ഗവ. ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. ഇപ്പോൾ അത്യാസന്ന നിലയിൽ കൊച്ചിയിലെ ഫ്ലാറ്റിലാണ്. മകനെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ഇൗ സാഹചര്യത്തിൽ ഒരാഴ്ച പരോൾ ആയിരുന്നു ആവശ്യം. എന്നാൽ, പരോൾ അനുവദിക്കാൻ കഴിയില്ലെന്ന് ജയിൽ സൂപ്രണ്ട് എം.കെ. വിനോദ് കുമാർ കോടതിയെ അറിയിച്ചു. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിഷാമിനെതിരെ ഒമ്പത് ക്രിമിനൽ കേസുകളുണ്ട്.
കണ്ണൂർ ജയിലിലായിരിക്കെ സഹോദരനെയടക്കം ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. തുടർന്നാണ് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. നിഷാമിനെ പരോളിൽ വിടുന്നത് ക്രമസമാധാന പ്രശ്നത്തിന് കാരണമായേക്കും. പരോൾ സംബന്ധിച്ച് സേഹാദരെൻറ അപേക്ഷ ലഭിച്ചതിനെ തുടർന്ന് പൊലീസ് റിപ്പോർട്ട് തേടിയിരുന്നു. പരോളിന് അനുകൂലമല്ലാത്ത റിപ്പോർട്ടാണ് ലഭിച്ചത്. പരോൾ അനുവദിച്ചാൽ ഇതേ ആവശ്യമുന്നയിച്ച് തടവുപുള്ളികൾ എത്തും. അതിനാൽ പരോൾ അനുവദിക്കരുത് -സൂപ്രണ്ട് ആവശ്യപ്പെട്ടു.
സൂപ്രണ്ടിെൻറ വാദം അംഗീകരിച്ച കോടതി പരോൾ തള്ളി. തുടർന്നാണ് മൂന്ന് പകൽ അനുവദിച്ചത്. 20ന് തിരുവനന്തപുരത്തു നിന്ന് എറണാകുളം സബ് ജയിലിൽ എത്തിച്ച് പിറ്റേന്ന് രാവിലെ ഒമ്പതിന് മാതാവിനടുത്തേക്ക് പൊലീസ് അകമ്പടിയിൽ കൊണ്ടുപോകണം. വൈകുന്നേരം അഞ്ചിന് ശേഷം ജയിലിൽ എത്തിക്കണം. അടുത്ത രണ്ട് ദിവസവും ഇത് തുടരണം. പിന്നീട് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടു പോകണം. 2015 ജനുവരി 29ന് അറസ്റ്റിലായ നിഷാമിനെ 2016 ജനുവരിയിലാണ് ശിക്ഷിച്ചത്. നാല് വർഷമായി ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.