കോട്ടയം: ആർ.എസ്.എസ് സർസംഘ്ചാലക് മോഹൻ ഭാഗവതിെൻറ സുരക്ഷയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനൊപ്പമുള്ള സി.ഐ.എസ്.എഫ ് കമാൻഡോകൾക്ക് സഞ്ചരിക്കാൻ വാഹനം സംസ്ഥാന സർക്കാർ ഏർെപ്പടുത്തിയില്ലെന്ന് ആക്ഷേപം. കോഴിക്കോട്ടുനിന്ന് പുറ പ്പെട്ട ഭാഗവത് തിങ്കളാഴ്ച പുലർച്ച 4.40നാണ് കോട്ടയം സ്‌റ്റേഷനിൽ ട്രെയിനിറങ്ങിയത്.
12 സുരക്ഷ ഭടന്മാരാണ് അദ്ദേഹ ത്തിനൊപ്പമുണ്ടായിരുന്നത്. വാഹനമില്ലാത്തതിനെ തുടർന്ന് സർസംഘ്ചാലക് പത്ത് മിനിറ്റോളം റെയിൽവേ സ്‌റ്റേഷനിൽ കാ ത്തുനിന്നതിന് ശേഷമാണ് സുരക്ഷ ഭടന്മാർക്കുള്ള വാഹനം എത്തിയതെന്ന് സംഘ്പരിവാർ നേതാക്കൾ പറഞ്ഞു. കൂടാതെ സുരക്ഷ കാ ര്യങ്ങൾ ഏകോപിപ്പിക്കാൻ ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും ബോധപൂർവമാണിതെന്നുമാണ് നേതാക്കളുടെ ആരോപണം.
മോഹന്‍ ഭാഗവത് ജസ്റ്റിസ് കെ.ടി. തോമസുമായി കൂടിക്കാഴ്ച നടത്തി
കോട്ടയം: ആർ.എസ്.എസ് സർസംഘ്ചാലക് മോഹൻ ഭാഗവത് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസിനെയും ബി.ജെ.പി മുൻ ദേശീയ സമിതി അംഗം പ്രഫ. ഒ.എം. മാത്യുവിനെയും സന്ദർശിച്ചു. പ്രമുഖ വ്യക്തികളുമായുള്ള പതിവ് കൂടിക്കാഴ്ചയുടെ ഭാഗമായിരുന്നു സന്ദർശനം. ഇരുവരുടെയും വീടുകളിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കഞ്ഞിക്കുഴിയിലെ കെ.ടി. തോമസിെൻറ വീട്ടിൽ തിങ്കളാഴ്ച രാവിലെ 10ന് എത്തിയ ഭാഗവത് അരമണിക്കൂറോളമുണ്ടായിരുന്നു. കുടുംബാംഗങ്ങളുമായും സൗഹൃദം പങ്കിട്ടു.
ജസ്റ്റിസ് തോമസിനെ നേരിട്ട് കാണമെന്ന് നേരേത്ത വിചാരിച്ചിരുന്നതാണെന്നും ഇപ്പോഴാണ് അവസരം ഉണ്ടായെതെന്നും ഭാഗവത് പറഞ്ഞു. കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ചചെയ്തില്ലെന്നും കെ.ടി. തോമസ് പിന്നീട് പറഞ്ഞു.അമലഗിരിയിലുള്ള വീട്ടിലെത്തിയാണ് പ്രഫ. ഒ.എം. മാത്യുവിനെ സന്ദർശിച്ചത്. ഇൻറഗ്രൽ ഹ്യൂമിനിസം; തിയറി ആൻഡ് പ്രാക്ടീസ് എന്ന പുസ്തകം സർസംഘ്ചാലകിന് ഉപഹാരമായി ഒ.എം. മാത്യു നൽകി. മുന്‍ സർസംഘ്ചാലകുമാരായ ബാലാസാഹിബ് ദേവരസ്, രാജേന്ദ്ര സിങ്, കെ.എസ്. സുദർശൻ എന്നിവരുമായുണ്ടായിരുന്ന ബന്ധം ഒ.എം. മാത്യു ഓർമിച്ചു.
ആർ.എസ്.എസ് അഖിലേന്ത്യ കാര്യകാരി സദസ്യൻ എസ്. സേതുമാധവൻ, പ്രാന്തകാര്യവാഹ് പി. ഗോപാലൻകുട്ടി, ക്ഷേത്രീയ പ്രചാരക് സ്ഥാണുമാലേയൻ, പ്രാന്തപ്രചാരക് പി.എൻ. ഹരികൃഷ്ണകുമാർ, ക്ഷേത്രീയ സമ്പർക്ക വിഭാഗ് അംഗം എ. ജയകുമാർ, പ്രാന്തകാര്യകാരി സദസ്യൻ അഡ്വ. എൻ. ശങ്കർറാം, കോട്ടയം വിഭാഗ് സംഘ്ചാലക് എം.എസ്. പദ്മനാഭൻ, വിഭാഗ് പ്രചാരക് കിരൺ, സംഭാഗ് പ്രചാരക് ഉണ്ണികൃഷ്ണൻ, ബി.െജ.പി നേതാവ് ഏറ്റുമാനൂർ രാധാകൃഷ്ണൻ തുടങ്ങിയവർ ഓപ്പമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.