കോഴിക്കോട്: സ്വകാര്യ വസ്ത്രവ്യാപാരസ്ഥാപനത്തിെൻറ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ച മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ് അയച്ചതായി സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ്. പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യസ്ഥാപനത്തിെൻറ എം.ഡിക്കും നോട്ടീസ് അയച്ചതായും അവര്‍ അറിയിച്ചു.
ഖാദി തുണിത്തരങ്ങള്‍ മാത്രമാണ് ചര്‍ക്ക ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്. ദേശീയതയുടെ അടയാളങ്ങളിലൊന്ന് കൂടിയാണ് ചര്‍ക്ക. ഖാദിയുമായോ ചർക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിെൻറ പരസ്യത്തിൽ മോഹൻലാൽ അഭിനയിച്ചത് ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കും.ഖാദിയെന്ന പേരില്‍ വ്യാജതുണിത്തരങ്ങള്‍ വിപണിയില്‍ സജീവമാകുന്നതു കൂടി ചേര്‍ത്തുവേണം ഇത് വിലയിരുത്താനെന്നും ശോഭനാ ജോർജ് പറഞ്ഞു. ഖാദി ബോർഡ് ഓണം–ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.