കൊച്ചി: വെള്ളിയാഴ്ച ചെെന്നെയിൽ അറസ്റ്റിലായ പണമിടപാട് കേസിലെ പ്രതി മഹാരാജയെ(41) കൊച്ചിയിൽ എത്തിച്ചു. ചോദ്യം ചെയ്യലിനുശേഷം തോപ്പുംപടി മജിസ്ട്രേറ്റിെൻറ വസതിയിൽ ഹാജരാക്കിയ ഇയാൾക്ക് ഒരു ദിവസത്തെ ജാമ്യം അനുവദിച്ചു. തിങ്കളാഴ്ച വീണ്ടും ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്.
വൻ പൊലീസ് സന്നാഹത്തോടെ ഞായറാഴ്ച 10.30നാണ് മഹാരാജയെ എറണാകുളം കമീഷണർ ഓഫിസിൽ എത്തിച്ചത്. ഹൈകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയുടെ അടിസ്ഥാനത്തിലാണ് ജാമ്യം. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് വ്യക്തമാക്കി. സുരക്ഷ കാരണങ്ങളാൽ വിമാന മാർഗം കരിപ്പൂരിലും റോഡ് മാർഗം കൊച്ചിയിലുമെത്തിച്ചു. പിടികൂടാനെത്തിയ പൊലീസിനെ ആക്രമിക്കാൻ ശ്രമിക്കവെ ആകാശത്തേക്ക് വെടിയുതിർത്ത് സാഹസികമായാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കേരളത്തിൽ നൂറിലധികം പേർക്കായി മഹാരാജ 500 കോടിയോളം പലിശക്ക് നൽകിയതായാണ് സൂചന. പത്തു കോടി രൂപ തിരികെ കിട്ടാനുണ്ടെന്ന് ചോദ്യം ചെയ്യലിൽ മഹാരാജ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് ചെന്നൈയിൽനിന്ന് പിടികൂടിയ ഇയാളുമായി വാഹനത്തിൽ വരവെ കൂട്ടാളികൾ കോയമ്പത്തൂര്‍ ടോള്‍ പ്ലാസക്ക് സമീപം പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ പല വമ്പന്‍ ബിസിനസുകാര്‍ക്കും കോടികള്‍ വരെ പലിശക്ക് നല്കുന്ന സംഘത്തിലെ പ്രധാനിയാണ് മഹാരാജ. കേരള പൊലീസ് എത്തുമ്പോൾ പുറത്ത് പോകാനായി കാറിന് കാത്തിരിക്കുകയായിരുന്നു. വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്തപ്പോഴേക്കും അനുയായികൾ തടയാനെത്തി. സംഘർഷം രൂക്ഷമാകുന്നത് കണ്ട് പൊലീസ് ആകാശത്തേക്ക് വെടിെവച്ചു. ഇതോടെ വിരണ്ട അനുയായികൾ പിന്മാറി. ഇതേസമയം, തമിഴ്നാട് പൊലീസിെൻറ സഹായവും തേടി. അറസ്റ്റ് വാറൻറ് ഇവരെ കാണിച്ചു.
തുടർന്ന് മഹാരാജയെ കനത്ത സുരക്ഷയിൽ വിമാനത്താവളത്തിലെത്തിച്ചു. വരുന്ന വഴിയിലും പൊലീസ് വാഹനത്തെ അനുയായികൾ പിന്തുടർന്നെങ്കിലും സുരക്ഷ ശക്തമായതിനാൽ അടുക്കാനായില്ല. എളംകുളം സ്വദേശി നല്കിയ പരാതിയില്‍ ഇയാളുടെ കൂട്ടാളികളെ പള്ളുരുത്തിയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. അവരില്‍നിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം മഹാരാജയെ ആദ്യം ചെന്നൈയില്‍നിന്ന് പിടികൂടിയത്. പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ 12 അംഗ സംഘം ഇയാള്‍ക്കായി ഒന്നര മാസമായി വല വിരിച്ചിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.