ചേർത്തല: പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിന് വഴിവിട്ട സഹായം ചെയ്ത് നൽകിയ ചേർത്തല സി.ഐയെ സ്ഥലം മാറ്റി. ചേർത്തല സി.ഐ ശ്രീകുമാറിനെ പാലക്കാട് ക്രൈംബ്രാഞ്ചിേലക്കാണ് സ്ഥലം മാറ്റിയത്.
മോൻസണുമായി ബന്ധപ്പെട്ട കേസുകളിൽ വഴിവിട്ട് സഹായങ്ങൾ ശ്രീകുമാർ ചെയ്ത് നൽകിയതായാണ് ആരോപണം. പൊലീസിലെ അഴിമതിക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചേര്‍ത്തലയില്‍ സി.പി.ഐ പ്രത്യക്ഷ സമരത്തിന് തീരുമാനിച്ചിരുന്നു.
ടൗണ്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സ്റ്റേഷനുമുന്നില്‍ സമരം െചയ്യാൻ നേതൃത്വത്തിെൻറ അനുമതി തേടിയിരുന്നു. ക്രൈബ്രാഞ്ച് അറസ്റ്റ്ചെയ്ത മോന്സണ് മാവുങ്കലുമായി ചേര്‍ത്തലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതിഷേധം.
എന്നാൽ സംസ്ഥാനത്തെ 26 ഓളം സി.ഐമാർക്ക് സ്ഥലം മാറ്റം ഉണ്ടായ പശ്ചാത്തലത്തിലാണ് ശ്രീകുമാറിനെയും മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
അതെ സമയം പുരാവസ്തു വിറ്റ പണം തിരിച്ചുപിടിക്കാനെന്നപേരിൽ പരാതിക്കാരിൽനിന്ന് മോൻസൺ മാവുങ്കൽ പണം തട്ടിയതിന് തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച്. പറയുന്നത്.
പത്ത് കോടി തട്ടിയെന്ന ആരോപണത്തിന് കൃത്യമായ തെളിവുകൾ കണ്ടെത്താനായിട്ടില്ല. മോൻസണിെൻറയും സഹായിയുടെയും അക്കൗണ്ട് വഴി നാല് കോടിയോളം രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.