അമ്മയെ ലോഡ്ജ് മുറിയിലാക്കി മോഷണം; അമ്മയും മകനും അറസ്റ്റിൽ

ഗൂഡല്ലൂർ: ലോഡ്ജിൽ മുറിയെടുത്ത് അമ്മയെ അവിടെയാക്കി രാത്രിയിൽ മോഷണത്തിന് ഇറങ്ങുന്ന സംഘം പിടിയിൽ. മോഷണശേഷം വസ്തുക്കളുമായി സംഘം രക്ഷപ്പെടാറാണ് പതിവ്.

വയനാട് മാനന്തവാടി സ്വദേശികളായ അമ്മയും മകനും അറസ്റ്റിലായി. മറ്റൊരു മകനുവേണ്ടിയുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചു.

കഴിഞ്ഞദിവസം മങ്കുഴിയിൽ റിട്ടയേർഡ് വനപാലകൻ കൃഷ്ണൻകുട്ടിയുടെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് മാനന്തവാടി സ്വദേശിനി ലത(36), മകൻ മനു(26) എന്നിവരെ ഗൂഡല്ലൂർ ക്രൈം പൊലീസ് പിടികൂടിയത്. ഒരാഴ്ച്ച മുമ്പ് നടന്ന മോഷണത്തിലെ സ്വർണാഭരണം 27 പവൻ പൊലീസ് കണ്ടെടുത്തു.

മോഷണം നടന്ന ദിവസത്തെ നഗരത്തിലെ വിവിധ സി.സി.ടി.വി ദൃശ്യങ്ങളുടെ ചുവടുപിടിച്ച് ക്രൈം ടീം നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. ഒരാഴ്ചക്കുള്ളിൽ വളരെ സാഹസിക ബുദ്ധിമുട്ടുകൾ മറികടന്നാണ് പ്രതികളെ പിടികൂടിയതെന്ന് ഡി.വൈ.എസ്.പി മഹേഷ് കുമാർ പറഞ്ഞു.

ആളില്ലാത്ത വീടുകൾ നോക്കിവെച്ച ശേഷം അമ്മയെ ലോഡ്ജിലാക്കി അർധരാത്രിക്ക് ശേഷം മക്കൾ മോഷണത്തിനിറങ്ങും. ഗൂഡലൂരിലെ മോഷണത്തിൽ മക്കളിൽ ഒരാളെ കൂടി പിടികൂടാൻ ഉണ്ടെന്നും പൊലീസ് പറഞ്ഞു.


Tags:    
News Summary - Mother and son arrested on Robbery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.