മോ​ട്ടോർ വാഹന നിയമ ഭേദഗതി: പി​ഴ​യി​ന​ത്തി​ൽ പ്ര​തീ​ക്ഷി​ച്ച വ​ർ​ധ​ന​യി​ല്ല, പ​രി​ശോ​ധ​ന കു​റ​ഞ്ഞു

തിരുവനന്തപുരം: മോ​ട്ടോർ വാഹന നിയമ ഭേദഗതിയിൽ പു​തി​യ പി​ഴ​നി​ര​ക്ക്​ വ​ന്നി​ട്ടും വ​രു​മാ​ന​ത്തി​ൽ കാ​ര് യ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ്​ മോ​േ​ട്ടാ​ർ വാ​ഹ​ന​വ​കു​പ്പ്​ ക​ണ​ക്കു​ക​ൾ. നി​ര​ക്ക്​ നി​ ല​വി​ൽ വ​ന്ന സെ​പ്​​റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ അ​ഞ്ചു​​വ​രെ​യു​ള്ള ക​ണ​ക്ക്​ പ്ര​കാ​രം 46 ല​ക്ഷ​മാ​ണ്​ പി​ഴ​യി​ ന​ത്തി​ൽ കി​ട്ടി​യ​ത്. പ​ഴ​യ നി​ര​ക്കു​ള്ള​പ്പോ​ൾ ശ​രാ​ശ​രി എ​ട്ടു​ല​ക്ഷം പ്ര​തി​ദി​നം പി​ഴ​യി​ന​ത്തി​ൽ​ കി​ട്ടാ​റു​ണ്ട്. ഇ​തു​മാ​യി നോ​ക്കി​യാ​ൽ ആ​ദ്യ​ത്തെ അ​ഞ്ച്​ ദി​വ​സം ആ​റ്​ ല​ക്ഷ​മാ​ണ്​ അ​ധി​ക​മാ​യി കി​ട്ടി​യ​ത്. അ​താ​യ​ത്​ പ്ര​തി​ദി​നം 50,000 മു​ത​ൽ ഒ​രു ല​ക്ഷം രൂ​പ വ​രെ. പി​ഴ പ​ത്ത്​ മ​ട​ങ്ങ്​ വ​രെ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പി​ഴ​ത്തു​ക​യി​ൽ വ​ലി​യ വ​ർ​ധ​ന​യാ​ണു​ണ്ടാ​കേ​ണ്ട​ത്. ഫ​ല​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ ഉ​ദാ​സീ​ന​മാ​വു​ക​യോ ഉ​യ​ർ​ന്ന പി​ഴ​യി​ട​ൽ കു​റ​യു​ക​യോ ചെ​യ്​​തു​വെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

ഉ​യ​ർ​ന്ന പി​ഴ വി​പ​രീ​ത ഫ​ലം സൃ​ഷ്​​ടി​ക്കും​ -കോ​ടി​യേ​രി
തി​രു​വ​ന​ന്ത​പു​രം: ഉ​യ​ർ​ന്ന പി​ഴ ഈ​ടാ​ക്കു​ന്ന​തു വി​പ​രീ​ത​ഫ​ലം സൃ​ഷ്​​ടി​ക്കു​മെ​ന്ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. പ​രി​ഷ്കാ​രം അ​ശാ​സ്ത്രീ​യ​മാ​ണ്. തൊ​ഴി​ലാ​ളി​ക​ളു​ടെ ന​ടു​വൊ​ടി​ക്കും. പി​ഴ കൂ​ട്ടു​ക​യ​ല്ല, നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കി​യാ​ണ്​ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​യ്​​ക്കേ​ണ്ട​ത്. മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ന്താ​ണ്​ ചെ​യ്യു​ന്ന​തെ​ന്ന​തി​​െൻറ നി​യ​മ​സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ച്ച്​ ​ആ​ശ്വാ​സം ന​ൽ​കാ​ൻ ക​ഴി​യു​ന്ന കാ​ര്യം സ​ർ​​ക്കാ​ർ പ​രി​േ​ശാ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മോട്ടോര്‍ വാഹന പിഴ വർധന നടപ്പാക്കരു​െതന്ന്​ ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹന ലംഘനത്തിന്​ ഏര്‍പ്പെടുത്തിയ പിഴയിലെ വന്‍വർധന കേരളത്തില്‍ നടപ്പാക്കരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനങ്ങളുമായി ആലോചിക്കാതെ ഏകപക്ഷീയമായി അടിച്ചേല്‍പിച്ചത് പ്രതിഷേധാര്‍ഹമാണ്. കേരളത്തിലെ റോഡുകള്‍ തകര്‍ന്നുതരിപ്പണമായി കിടക്കുകയാണ്.

ഗതാഗതക്കുരുക്കില്‍ റോഡില്‍ മണിക്കൂറുകള്‍ ആളുകള്‍ വലയുമ്പോഴാണ് പലമടങ്ങ് ഇരട്ടി പിഴയുമായി കേന്ദ്രസര്‍ക്കാര്‍ എത്തുന്നത്. ഭേദഗതി ചെയ്ത നിയമം ഒരു കരുണയുമില്ലാതെ കണ്ണുംപൂട്ടി നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും ചെന്നിത്തല വാർത്തകുറിപ്പിൽ പറഞ്ഞു.ഈ ഓണക്കാലത്ത് അവശ്യസാധനങ്ങള്‍ റേഷന്‍ കടകളില്‍ ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമായെന്നും ചെന്നിത്തല പറഞ്ഞു.


Tags:    
News Summary - Motor Vehicle Amendment act-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.