തൊടുപുഴ: പ്രമുഖർ ഉൾപ്പെട്ട വിവാദ കൊട്ടെക്കാമ്പൂർ ഭൂമി ഇടപാട് സംബന്ധിച്ച അഡീഷനൽ ചീഫ് െസക്രട്ടറിയുടെ റിപ്പോർട്ട് മുങ്ങി. വട്ടവട, കൊട്ടെക്കാമ്പൂർ വില്ലേജുകളിലെ ഭൂമികൈയേറ്റം ഒഴിപ്പിച്ചെടുക്കുന്നതിൽ റവന്യൂ-, വനം-, സർവേ വകുപ്പുകൾക്ക് സംഭവിച്ച വീഴ്ച ചൂണ്ടിക്കാട്ടിയും വിജിലൻസ് അന്വേഷണത്തിന് ശിപാർശചെയ്തും അഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരൻ സമർപ്പിച്ച റിപ്പോർട്ടാണ് ആഭ്യന്തര വകുപ്പിൽനിന്ന് കാണാതായത്.
വ്യാജ പ്രമാണങ്ങൾ ചമച്ച് ഭൂമി കൈവശപ്പെടുത്തിയെന്ന റിപ്പോർട്ടിൽ കലക്ടർ തലത്തിൽ ആരംഭിച്ച അന്വേഷണവും നിലച്ചു. ജോയിസ് ജോർജ് എം.പിയുടെയും കുടുംബത്തിെൻറയും വിവാദ ഭൂമി സംബന്ധിച്ച ദേവികുളം സബ്കലക്ടറുടെ നേതൃത്വത്തിലെ തെളിവെടുപ്പ് പൂർത്തിയാകാതിരിക്കെയാണ് റിപ്പോർട്ട് സംബന്ധിച്ച ഫയൽ കാണാതായ സംഭവം. കൊട്ടെക്കാമ്പൂർ ഭൂമി ഇടപാടിലെ കള്ളക്കളികൾ പുറത്തുകൊണ്ടുവരാൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്നും ഒരുമാസത്തിനകം റിപ്പോർട്ട് ലഭിക്കത്തക്കവിധം നടപടിയുണ്ടാകണമെന്നുമാണ് നിവേദിത പി. ഹരൻ ശിപാർശനൽകിയത്.
തുടർ നടപടിയെടുക്കാതെ റിപ്പോർട്ട് മരവിപ്പിച്ചതിനുപിന്നാലെ ഫയലും കാണാതാവുകയായിരുെന്നന്നാണ് സൂചന. കുറിഞ്ഞിമല സേങ്കതത്തിെൻറ ഭാഗമായ വട്ടവട, കൊട്ടെക്കാമ്പൂർ വില്ലേജുകളിലായി വൻതോതിൽ ഭൂമി, മാഫിയ കൈവശപ്പെടുത്തിയിട്ടുണ്ട്. ഇവിടെ താമസിക്കുന്ന തമിഴ് തൊഴിലാളി കുടുംബങ്ങളുടെ പേരിൽ ഭൂമിക്ക് രേഖയുണ്ടാക്കി കൈവശപ്പെടുത്തി, യൂക്കാലിത്തോട്ടം വെച്ചുപിടിപ്പിച്ചിരിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു.
ജനപ്രതിനിധികളോ ഉന്നത ഉദ്യോഗസ്ഥരോ അവരുടെ ബന്ധുക്കളുടെയോ മറ്റോ പേരിൽ ഭൂമി വാങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കണം, ഭൂമികൈയേറ്റം സംബന്ധിച്ച് നടപടിയെടുക്കാൻ ഇടുക്കിയോട് പ്രത്യേക താൽപര്യമില്ലാത്ത, പുറത്തുനിന്നുള്ള സത്യസന്ധരായ മുതിർന്ന ഉദ്യോഗസ്ഥരെ നിയമിക്കണം, കൈയേറ്റക്കാർക്ക് കൂട്ടുനിൽക്കുന്ന റവന്യൂ, ലാൻഡ് റവന്യൂ, വനം, സർവേ, ഭൂരേഖ, രജിസ്േട്രഷൻ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടിയെടുക്കണം തുടങ്ങിയ ശിപാർശകളും റിപ്പോർട്ടിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.