മുക്കുന്നിമല ക്വാറി ഖനനം: സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവിന് ഡിവിഷന്‍ ബെഞ്ചിന്‍റെ സ്‌റ്റേ 

തിരുവനന്തപുരം: മുക്കുന്നിമലയിൽ  ക്വാറി ഖനനത്തിനുള്ള അപേക്ഷ പരിഗണിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ആണ് ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്. നേരത്തെ മുക്കുന്നിമലയില്‍ ക്വാറി ഖനനാനുമതി തേടി കെ.കെ റോക്‌സ് ആന്‍ഡ് ഗ്രാനൈറ്റ്‌സ് കമ്പനിയാണ് ഹൈകോടതിയെ സമീപിച്ചത്. ഇവരുടെ അപേക്ഷ പരിഗണിക്കണം എന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്‍റെ നിര്‍ദേശം. എന്നാല്‍ ഖനനാനുമതി തേടിയ പ്രദേശം കൃഷി ഭൂമിയാണെന്നും ക്വാറി ഖനനം അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് സര്‍ക്കാറിന്‍റെ നിലപാട്. ഈ സാഹചര്യത്തില്‍ സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് കോടതി പരിഗണിച്ചത്. 
 

Tags:    
News Summary - Mukkunnimala Division Bench stay-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.