മൂന്നാർ കൈ​​േയറ്റം പ്രധാനമന്ത്രിയെ ധരിപ്പിക്കും –കേന്ദ്രമന്ത്രി

െറസ്റ്റ് ഹൗസിൽ വൈദ്യുതിയില്ല; മന്ത്രി ഒരു മണിക്കൂർ കുടുങ്ങി

തൊടുപുഴ: മൂന്നാർ സന്ദർശനത്തിനു ശേഷം തൊടുപുഴയിലെത്തിയ കേന്ദ്ര സഹമന്ത്രി സി.ആർ. ചൗധരിക്കു താമസസൗകര്യമൊരുക്കിയ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ രാത്രിയിൽ  വയറിങ് തകരാറുമൂലം വൈദ്യുതി ബന്ധം പോയി. മെഴുകുതിരിവെട്ടം പോലുമില്ലാതെ മന്ത്രി മുറിയിൽ ഒരു മണിക്കൂറോളം കുടുങ്ങി.
രാത്രി ഒമ്പതരയോടെയാണു വൈദ്യുതി പോയത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും പരിഹരിക്കാനായില്ല. 

മൂന്നാർ: മൂന്നാറിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലെ കൈേയറ്റങ്ങളും അനധികൃത നിർമാണങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സി.ആർ. ചൗധരി. മൂന്നാറിലെ കൈേയറ്റപ്രദേശങ്ങൾ സന്ദർശിച്ചശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാറിലെ കൈേയറ്റം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടതിനെത്തുടർന്നാണ് ഇവിടം സന്ദർശിക്കാൻ തീരുമാനിച്ചത്. പള്ളിവാസൽ, മൂന്നാർ, ഇക്കാനഗർ എന്നിവിടങ്ങളിൽ പരിസ്ഥിതിലോല പ്രദേശങ്ങളാണ് കൈേയറിയത്. സംസ്ഥാന സർക്കാറാണ്  നടപടി സ്വീകരിക്കേണ്ടത്. മൂന്നാറിലെ ഭൂമികൾ എന്താവശ്യത്തിനായാണ് നൽകിയതെന്ന് പരിശോധിച്ച് നിബന്ധനകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കണം.പ്രകൃതിയെ നശിപ്പിക്കുന്ന വികസനപ്രവർത്തനങ്ങൾ നല്ലതല്ല. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയുമായി നേരിട്ട് ചർച്ച നടത്തും.  ചെങ്കുത്തായ മലകളിടിച്ചും മറ്റും നടത്തുന്ന കൈേയറ്റങ്ങളെക്കുറിച്ച് സർക്കാർ അന്വേഷിക്കണം. സർക്കാറി​െൻറ വികസനം മൂന്നാറിലെത്തണമെങ്കിൽ ജനം ഒറ്റക്കെട്ടായി നിൽക്കണമെന്നും ചൗധരി പറഞ്ഞു.

ശനിയാഴ്ച രാവിലെ പള്ളിവാസലിലെത്തിയ മന്ത്രി വൻകിട കൈേയറ്റങ്ങളും മൂന്നാർ ഇക്കാനഗറിലെ കൈേയറ്റങ്ങളും സന്ദർശിച്ചു. ചിത്തിരപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്തെ കെ.എസ്.ഇ.ബി ഭൂമിയിലെ കൈേയറ്റങ്ങളാണ് ആദ്യം സന്ദർശിച്ചത്. ബി.ജെ.പി ജില്ല പ്രസിഡൻറ് ബിനു ജെ. കൈമളും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

 

 

Tags:    
News Summary - munnar encroachment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.