തൊടുപുഴ: മൂന്നാറിലെ സർക്കാർ ഭൂമി സംബന്ധിച്ച നിർണായക രേഖകൾ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നശിപ്പിച്ചതായി കണ്ടെത്തൽ. വ്യാപക കൈയേറ്റത്തിനും അനധികൃത നിർമാണത്തിനും വഴിയൊരുക്കാൻ സുപ്രധാന രേഖകൾ ആസൂത്രിതമായി നശിപ്പിക്കുകയായിരുന്നു. കൈയേറ്റക്കാർക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥ ലോബിയാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചതെന്നും ലാൻഡ് റവന്യൂ കമീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തി.
റീസർേവ ഫെയർ ഫീൽഡ് രജിസ്റ്ററുകൾ, പതിച്ചുനൽകാവുന്ന ഭൂമിയുടെ വിവരങ്ങളടങ്ങിയ റിക്കാർഡുകൾ, പുറേമ്പാക്ക് രജിസ്റ്ററുകൾ, പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട ഒന്ന്, രണ്ട് നമ്പറുകളിലുള്ള രജിസ്റ്ററുകൾ തുടങ്ങിയ അടിസ്ഥാന രേഖകൾ അതത് വില്ലേജ്, താലൂക്ക് ഒാഫിസുകളിൽ കൃത്യമായി സൂക്ഷിച്ചിരിക്കണമെന്നാണ് ചട്ടം.
എന്നാൽ, മൂന്നാറും കൈയേറ്റം നടന്ന മറ്റു പ്രദേശങ്ങളും ഉൾപ്പെടുന്ന ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ പല വില്ലേജ് ഒാഫിസുകളിലും ഇൗ രേഖകളിൽ പലതും ലഭ്യമല്ല. സർക്കാർ പുറേമ്പാക്കിലെ കൈയേറ്റം ഒഴിപ്പിക്കാനും വ്യാജ പട്ടയങ്ങൾ കണ്ടെത്താനുമുള്ള നടപടിക്ക് തടസ്സമായത് രേഖകളുടെ അഭാവമാണ്. റവന്യൂ ഒാഫിസുകളിൽ സുരക്ഷിതമായി സൂക്ഷിക്കേണ്ട രേഖകൾ വിവിധ ഘട്ടങ്ങളിലായി ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് നശിപ്പിച്ചെന്നാണ് സൂചന.
പട്ടയഭൂമിയാണെന്ന് അവകാശപ്പെട്ട് കൈയേറ്റക്കാർ ഹാജരാക്കുന്ന രേഖകൾ വ്യാജമാണെന്ന് സർക്കാറിന് മുന്നിലോ കോടതിയിലോ തെളിയിക്കാൻ കഴിയാത്ത ഗുരുതര സാഹചര്യമാണ് മൂന്നാറിൽ നിലനിൽക്കുന്നത്. ചിന്നക്കനാൽ, മൂന്നാർ ടൗൺ എന്നിവിടങ്ങളിലെ കൈയേറ്റക്കാർ വ്യാജരേഖകളുടെ പിൻബലത്തിലാണ് പട്ടയം സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.