മൂന്നാർ: കലക്ടറുടെ സ്റ്റോപ് മെമ്മോ നോക്കുകുത്തിയാക്കി സ്വകാര്യ റിസോർട്ട് വീണ്ടും പ്രവർത്തനം ആരംഭിച്ചു. മൂന്നാർ പള്ളിവാസലിൽ പ്രവർത്തിക്കുന്ന പ്ലം ജൂഡി റിസോർട്ടാണ് ഇടുക്കി കലക്ടറുടെ സ്റ്റോപ് മെമ്മോ നിലനിൽക്കെ കഴിഞ്ഞ ദിവസം പ്രവർത്തനം പുനരാരംഭിച്ചത്. മാർച്ച് 14നാണ് റിസോർട്ടിെൻറ സമീപത്ത് കൂറ്റൻ പാറക്കല്ലുകൾ ഇളകിവീണത്. ഇതേ തുടർന്ന് സുരക്ഷ മുൻനിർത്തി ദേവികുളം സബ് കലക്ടർ സ്ഥാപനത്തിന് സ്റ്റോപ് മെമ്മോ നൽകുകയായിരുന്നു. ജിയോളജിക്കൽ സർവേയിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചു. ഇവർ നടത്തിയ പരിശോധനയിൽ കെട്ടിട നിർമാണത്തിനിടെ സമീപത്തെ പാറക്കെട്ടുകൾക്ക് ഇളക്കം സംഭവിച്ചതായും സ്ഥിതി അതിഗുരുതരമാണെന്നും കണ്ടെത്തി.
ഇതേ തുടർന്ന് ജിയോളജിക്കൽ സർവേയിലെ ഉന്നത ഉദ്യോഗസ്ഥരായ കെ.ആർ. പിള്ളൈ, പനവേലു എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഈ പ്രദേശം വാസയോഗ്യമല്ലെന്നും വൻ മണ്ണിടിച്ചിലിനും പാറ ഇളക്കത്തിനും സാധ്യത ഉണ്ടെന്നും പാറകൾക്ക് ചുറ്റും വളകൾ വിരിച്ചു സംരക്ഷിക്കണമെന്നും ശിപാർശ നൽകി. തുടർന്നാണ് ഇടുക്കി കലക്ടർ സ്ഥാപനം അടിയന്തരമായി അടക്കണമെന്നും ആളുകളെ ഒഴിപ്പിക്കണമെന്നും ഉത്തരവിട്ടത്.
കേന്ദ്രമന്ത്രി കെ.ആർ. ചൗധരി, ലോക്സഭ പരിസ്ഥിതി കമ്മിറ്റി ചെയർപേഴ്സൻ രേണുക ചൗധരി എം.പി എന്നിവർ റിസോർട്ട് പരിശോധിക്കുകയും സ്ഥിതി അതിഗുരുതരമെന്ന് കേന്ദ്ര സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. അതിപാരിസ്ഥിതിക മേഖലയിൽ നിർമിച്ചിരിക്കുന്ന റിസോർട്ടിെൻറ പ്രവർത്തനം ഗ്രീൻ ൈട്രബ്യൂണലിെൻറ വിമർശനങ്ങൾക്കും കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.