മലപ്പുറം: പരിസ്ഥിതി ദിനത്തില്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ ഓര്മ മരം നട്ട് മുസ്ലിം ലീഗ് പരിസ്ഥിതി സംരക്ഷണ സമിതിയുടെ ഹരിതവനം പദ്ധതിക്ക് തുടക്കം കുറിച്ചു.
പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മുഴുവന്‍ ജില്ലകളിലും മുസ്ലിം ലീഗിന്റെ ജില്ല കമ്മിറ്റികളാണ് ഹരിതവനം ഒരുക്കുന്നത്. മലപ്പുറത്ത് നടന്ന സംസ്ഥാനതല ഉദ്ഘാടനം, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നല്കിയ സ്ഥലത്ത് ഓർമ മരം നട്ടുകൊണ്ട് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
കാസര്‍കോട് ചെമ്പരിക്കല്, എറണാകുളം എടത്തക്കുഴി വേലിപ്പടി, തൃക്കുന്നപ്പുഴ, പത്തനംതിട്ട കുമ്പഴ തുടങ്ങിയ പ്രദേശങ്ങളിലാണ് ഹരിതവന നിർമാണത്തിന് തുടക്കം കുറിച്ചത്. യൂത്ത്ലീഗ്, ലോയേഴ്സ് ഫോറം, വനിത ലീഗ്, പ്രവാസിലീഗ്, കര്‍ഷകസംഘം, കെ.എസ്.ടി.യു, കെ.എച്ച്.എസ്.ടി.യു സി.ഇ.ഒ, പെന്‍ഷനേഴ്സ് ലീഗ് തുടങ്ങിയ സംഘടനകളും സെന്റർ ഫോര്‍ എജുക്കേഷനല്‍ ആൻഡ് സോഷ്യല്‍ സർവിസ് സന്നദ്ധ സംഘടനയും നടാനുള്ള വൃക്ഷതൈകള്‍ നല്കി. താനൂര്‍ ബോട്ടപകടത്തില്‍ മരിച്ച കുട്ടികളുടെ ഓർമക്കായി മരങ്ങള്‍ നട്ട് എം.എസ്.എഫ് ജില്ല കമ്മിറ്റി പദ്ധതിയില്‍ പങ്കാളികളാകും. ചടങ്ങില്‍ മുസ്ലിം ലീഗ് പരിസ്ഥിതി സംരക്ഷണ സമിതി ചെയര്മാന് കെ. കുട്ടി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കണ്‍വീനര്‍ സലീം കുരുവമ്പലം, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് രണ്ടത്താണി തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.