കൊച്ചി: ഹർത്താലിന് വിരുദ്ധമായ നിലപാടാണ് മുസ്ലിം ലീഗിനുള്ളതെന്ന് ഹൈേകാടതിയി ൽ പാർട്ടി സത്യവാങ്മൂലം. ഹർത്താലടക്കം നിർബന്ധിത സമരങ്ങളോട് എതിർപ്പാെണന്ന് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന് നു. നിയമസഭക്കകത്ത് പോലും ഹർത്താൽ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയും വിവിധ കോടതി വിധികളുടെ അടിസ്ഥാനത്തിൽ നിയമം കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തവരാണ് ലീഗിെൻറ നിയമസഭ പ്രതിനിധികൾ. എന്നാൽ, കേരളം ഇന്ന് ഭരിക്കുന്ന പാർട്ടികൾ ആത്മാർഥമായ ഒരു ശ്രമവും നടത്തിയില്ല. കോടതി നിർദേശിച്ചിട്ട് പോലും നിലപാടറിയിക്കാൻ തയാറായിട്ടുമില്ല.
അതിനാൽ, ഹർത്താലിനെതിരായ ഭരണപാർട്ടിയുടെ നിലപാട് കണ്ണിൽ പൊടിയിടൽ മാത്രമാണെന്നും ഉത്തരവുകൾ പാലിക്കാനുള്ള ഉദ്ദേശ്യമൊന്നുമില്ലാതെ പ്രതിപക്ഷത്തെ താറടിച്ചു കാണിക്കാനുള്ള ശ്രമം മാത്രമാെണന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. തുടരെയുണ്ടായ ഹർത്താലുകളെ ചോദ്യംചെയ്ത് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും മറ്റും സമർപ്പിച്ച ഹരജികളിലാണ് വിശദീകരണം. ഹരജിക്കാരും സർക്കാറും ആരോപിക്കുന്നത് പോലെ കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലയിൽ യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
2018ൽ 97 ദിവസവും ഹർത്താലുണ്ടായിരുന്നുവെന്ന ഹരജിക്കാരെൻറ ആരോപണം അടിസ്ഥാന രഹിതവും കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. 70 വർഷത്തെ പാർട്ടിയുടെ ചരിത്രത്തിൽ ഒരിക്കൽ പോലും സംസ്ഥാന തല ഹർത്താലിനോ ബന്ദിനോ ആഹ്വാനം ചെയ്തിട്ടില്ല. 97ൽ 18 മാത്രമാണ് തങ്ങൾ കൂടി കക്ഷിയായ യു.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലുകൾ. അതിൽ തന്നെ മൂന്നെണ്ണത്തിൽ മാത്രമാണ് മുസ്ലിം ലീഗിനെതിരെ ആരോപണമുള്ളത്. ഇതുതന്നെ പ്രാദേശികമായി നടത്തിയതാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.