മലപ്പുറം: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ മുസ്ലിം ലീഗ് സ്ഥാനാർഥി നിർണയത്തിൽ തർ ക്കം. ജില്ല പ്രസിഡൻറ് എം.സി. ഖമറുദ്ദീനെയാണ് സംസ്ഥാന കമ്മിറ്റി പരിഗണിക്കുന്നത്. സം സ്ഥാന ട്രഷറർ സി.ടി. അഹമ്മദലിയുടെ പേരും പരിഗണനയിലുണ്ട്. ഇത് അംഗീകരിക്കാനാവില ്ലെന്നും മണ്ഡലത്തിന് പുറത്തുള്ളവർ വേണ്ടെന്നുമുള്ള യൂത്ത് ലീഗ് നിലപാടാണ് തർക്ക ത്തിനിടയാക്കിയത്.
ഇവർ പാണക്കാട്ടെത്തി നേതാക്കളെ പ്രതിഷേധിച്ചത് നേരിയ ബഹള ത്തിനിടയാക്കി. ചൊവ്വാഴ്ച രാവിലെ യോഗം ചേർന്ന് ഉച്ചയോടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാമെന്നായിരുന്നു നേതാക്കളുടെ കണക്കുകൂട്ടൽ. എന്നാൽ, ഒരുവിഭാഗം യൂത്ത് ലീഗ് പ്രവർത്തകർ രംഗത്തുവന്നതോടെ തീരുമാനം വൈകി. അതേസമയം, തർക്കമൊന്നുമില്ലെന്നും രണ്ടു ദിവസത്തിനകം സ്ഥാനാർഥിയെ തീരുമാനിക്കുമെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു.
സ്ഥാനാർഥിയെ തീരുമാനിക്കാൻ ചൊവ്വാഴ്ച ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ ലീഗ് ഉന്നതാധികാര സമിതി ചേർന്നിരുന്നു. അഭിപ്രായം തേടാൻ കാസർകോട്ടുനിന്നുള്ള ജില്ല നേതാക്കളെയും വിളിപ്പിച്ചു. സി.ടി. അഹമ്മദലി, എം.സി. ഖമറുദ്ദീൻ, എ. അബ്ദുറഹ്മാൻ, മാഹിൻ ഹാജി, ടി.ഇ. അബ്ദുല്ല, വി.കെ.സി. ഖാലിദ് ഹാജി തുടങ്ങിയവരാണ് പാണക്കാട്ടെത്തിയത്.
ഖമറുദ്ദീെൻറ പേരാണ് പ്രഥമ പരിഗണനയിലുള്ളത്. ഇത് യൂത്ത് ലീഗ് നേതാക്കെള അറിയിച്ചപ്പോഴാണ് പ്രതിഷേധമുണ്ടായത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ.എം. അശ്റഫിനെ പരിഗണിക്കണമെന്നാണ് ഒരു വിഭാഗത്തിെൻറ ആവശ്യം. മണ്ഡലത്തിൽ നിന്നുള്ളയാളാണ് അശ്റഫ്. ഇവിടെ സ്വാധീനമുള്ള ഭാഷ ന്യൂനപക്ഷങ്ങൾക്കിടയിൽ സമ്മതനുമാണെന്ന് അവർ പറയുന്നു. കഴിഞ്ഞതവണ 89 വോട്ടിനാണ് അബ്ദുറസാഖ് ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രനെ തോൽപിച്ചത്. അതിനാൽ പുറത്തുനിന്നുള്ളയാൾ മത്സരിച്ചിട്ട് കാര്യമില്ലെന്ന നിലപാടാണിവർക്ക്. അശ്റഫിനുവേണ്ടി യൂത്ത് ലീഗ് പ്രവർത്തകർ പരസ്യമായി നിലകൊണ്ടതാണ് ചൊവ്വാഴ്ച നടന്ന യോഗത്തിൽ തീരുമാനമാവാതിരിക്കാൻ കാരണം.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.